നികുതി വെട്ടിപ്പില്‍ രാജ്യത്തിന് പ്രതിവര്‍ഷം 75,000 കോടി രൂപയുടെ നഷ്ടം

November 21, 2020 |
|
News

                  നികുതി വെട്ടിപ്പില്‍ രാജ്യത്തിന് പ്രതിവര്‍ഷം 75,000 കോടി രൂപയുടെ നഷ്ടം

ആഗോളതലത്തിലുള്ള നികുതി വെട്ടിപ്പുകള്‍ മൂലം രാജ്യത്തിന് പ്രതിവര്‍ഷമുള്ള നഷ്ടം 75,000 കോടി രൂപ (10.3 ബില്യണ്‍ ഡോളര്‍). അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സര്‍ക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

എംഎന്‍സികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തില്‍ വര്‍ഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് 3.4 കോടി നേഴ്സുമാരുടെ വാര്‍ഷിക ശമ്പളത്തിന് തുല്യമാണ്. മൂന്നുലക്ഷം കോടി ഡോളര്‍ ജിഡിപിയുടെ 0.41ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മള്‍ട്ടിനാഷ്ണല്‍ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യണ്‍ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യണ്‍ ഡോളറുമാണ് നഷ്ടപ്പെടുന്നത്.

നഷ്ടപ്പെടുന്ന നികുതിയുടെ സാമൂഹികാഘാതം പരിശോധിക്കുകയാണെങ്കില്‍, ആരോഗ്യ ബജറ്റിന്റെ 44.70ശതമാനത്തിനും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 10.68ശതമാനത്തിനുംതുല്യമാണ്. മൗറീഷ്യസ്, സിങ്കപ്പൂര്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തികഇടപാടുകള്‍വഴിയും രാജ്യത്തിന് വന്‍ സാമ്പത്തികനഷ്ടമാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തിലുള്ള നികുതി ദുരപയോഗത്തിന്റെയും അതിനെനേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെയും റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved