
ന്യൂഡല്‍ഹി: ഇന്‍വോയ്‌സുകളിലെ പിഴവ് കാരണം രാജ്യത്തിന് നഷ്ടമായത് ഭീമമായ തുക. പിഴവ് കാരണം ഇന്ത്യക്ക് നഷ്ടമായതായി കണക്കാക്കുന്ന തുക 13 ബില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപ ഏകദേശം 90,000 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടിലൂടെ സൂചിപ്പിക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്ക് ഇന്‍വോയ്‌സുകളിലെ പിഴവ് മൂലം ഭീമമായ നഷ്ടമുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇറക്കുമതിയിലെ വരുമാനത്തില്‍ കനത്ത നഷ്ടം ഇന്ത്യക്ക് നേരിടേണ്ടി വന്നത് ചൈനയില്‍ നിന്നാണ്. ഏകദേശം മൂന്നില്‍ രണ്ട് ഭാഗം വരുമാനം ഇറക്കുമിതയിലെ നഷ്ടമെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഇന്‍വോയ്‌സുകളില്‍ വരുന്ന നഷ്ടം ഏത് വിധത്തിലും സംഭിവിക്കാമെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും പറയുന്നത്.
അതേസമയം മറ്റ് രാജ്യങ്ങള്‍ക്കും ഇറക്കുമതിയില്‍ നേരിടേണ്ടി വരുന്ന ഇന്‍വോയ്‌സുകളിലെ നഷ്ടം സംഭവിക്കാമെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. കസ്റ്റംസ് തുകയിലും, മൂല്യ വര്‍ധന നികുതിയിലും ഇന്‍വോയ്‌സുകള്‍ അധികരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴായി ഇന്‍വോയ്‌സിന്റെ അധിക ബാധ്യത ഏല്‍ക്കേണ്ടി വരിക ഭരണകൂടത്തിനാണെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.