
ന്യൂഡല്‍ഹി: ആഗോള ടെലികോം വ്യാവസായ സമിതിയായ ജിഎസ്എംഎ ഇപ്പോള്‍ പുതിയ നിരീക്ഷണം നടത്തിയിരിക്കുകയാണ്. 2025 ഓടെ ഇന്ത്യയില്‍ 920 മില്യണ്‍ മൊബൈ വരിക്കാരുണ്ടാകുമെന്നും ഇതില്‍ 88 മില്യണ്‍ ഉപയോക്താക്കള്‍ 5ജി സേവനം ഉറപ്പാക്കുന്നവരായിരിക്കുമെന്നാണ് ജിഎസ്എംഎ നിരീക്ഷണത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ 4ജി സേനത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തിയ സാഹചര്യത്തില്‍ 5ജി സേവനങ്ങളില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
5ജിയില്‍ ഇന്ത്യ 2025 ഓടെ വലിയ മുന്നേറ്റം നടത്തുമെന്നാണ് ജിഎസ്എം അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം ചൈനയും ഇന്ത്യയും 5ജി രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നുണ്ടെന്നാണ് ജിഎസ്എംഎ ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം 2018 ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം ജിഎസ്എംഎ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്ഡ 750 മില്യനാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
2025ല്‍ 920 മില്യണ്‍ മൊബൈല്‍ ഉപയോക്താക്കള്‍ അധികരിക്കുമെന്നാണ് റിപ്പോര്‍ട്ടിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 4ജി നെറ്റ് വര്‍ക്കുകളുടെ സേനവങ്ങളുടെ മുന്നേറ്റവും, ഡാറ്റാ സേവനങ്ങളുടെ വേഗതയുടെയും അടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ കൂടുതല്‍ നേട്ടത്തിലെത്താന്‍ സഹായിക്കുമെന്നാണ് ജിഎസ്എംഎ നിരീക്ഷിച്ചിട്ടുള്ളത്.