
ന്യൂഡല്‍ഹി: വെനസ്വേലയില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിവെക്കുമെന്ന് ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക വെനസ്വേലയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യ പുതിയ നീക്കങ്ങള്‍ നടത്തുന്നത്. വെനസ്വേലയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയാല്‍ ആഗോള വിപണിയില്‍ ഇന്ത്യക്ക് പല തരത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വരുമെന്ന തിരിച്ചറിവിലാണ് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യ മറ്റ് രാഷ്ട്രങ്ങളെ എണ്ണയ്ക്കായി ആശ്രയിച്ചേക്കും. എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുകയെന്നതാണ് ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളും വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വെനസ്വേലയ്ക്ക് പകരം ബ്രസീല്‍, മെക്‌സികോ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങും. ബ്രെസീല്‍ എണ്ണ ഉത്പാദന രംഗത്ത് 10ാമത് നില്‍ക്കുന്ന രാജ്യമാണ്. മെക്‌സികോ 11ാം സ്ഥാനത്തുമാണുള്ളത്. ബ്രസീല്‍ 150 മില്യണ്‍ ടണ്‍ എണ്ണെയാണ് ഉത്പാദിപ്പിക്കുന്നത്. മെക്‌സികോ 110 മില്യണ്‍ ടണ്‍ ക്രൂഡോയിലും ഉത്പാദിപ്പിക്കുന്നുണ്ട്.
അതേസമയം സൗദി അറേബ്യ, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് വെനസ്വേല. ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള രാജ്യം കൂടിയാണ് വെനസ്വേല. വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ 11 ശതമാനം ഇറക്കുമതിയാണ് കുറയുന്നത്. ഇതോടെ രാജ്യം എണ്ണ ശേഖരണം വര്‍ധിപ്പിക്കാന്‍ മറ്റ് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തല്‍ ആവശ്യവുമാണ്.