
ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യത്ത് ഇലക്ട്രോണിക് കമ്മീഷനെ നിയോഗിക്കും. തടസ്സങ്ങള്‍ നീക്കി രാജ്യത്തെ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണം അതിവേഗത്തില്‍ വളര്‍ച്ചനേടുന്നതിന് സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.
സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ ആദ്യഘട്ടംമുതലുള്ള സാഹായം നല്‍കാന്‍ സ്വതന്ത്ര സമിതിക്ക് അധികാരം നല്‍കും. അതിനായി വന്‍കിട നിര്‍മാണ യൂണിറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നകാര്യവും പരിഗണിക്കും. രാജ്യത്തെ ഇറക്കുമതിയില്‍ 32ശതമാനവും ഇലക്ട്രോണിക് ഉത്പന്നങ്ങളാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 65.26 ബില്യണ്‍ ഡോളര്‍മൂല്യമുള്ള ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്.
ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണമേഖലയ്ക്ക് ഈയിടെ സര്‍ക്കാര്‍ 40,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ കമ്മീഷന്റെ ഇടപെടല്‍കൂടിയാകുമ്പോള്‍ നിര്‍മാണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.