
ന്യഡല്‍ഹി: ജിഡിപി നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നതായി റിപ്പോര്‍ട്ട്. ജിഡിപി അളക്കുന്നതിനായി പുതിയ രീതി പരീക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. ചെയ്ന്‍ ബേസ് മെത്തേഡ് എന്ന പുതിയ ടൂള്‍ ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജിഡിപി വളര്‍ച്ചാ നിരക്ക് അളക്കാന്‍ പദ്ധതിയിടുന്നത്. ഉത്പന്നങ്ങള്‍, തുടങ്ങിയവയ്ക്ക് വെയ്റ്റുകള്‍ നല്‍കിയും കേന്ദ്രസര്‍ക്കാര്‍ പുതിയ പരീക്ഷണത്തിന് പദ്ധതിയിടുന്നത്.
അതേസമയം ജിഡിപി കണക്കാക്കുന്ന അടിസ്ഥാന കാലയളവില്‍ മാറ്റങ്ങള്‍ വരുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടപ്പുസാമ്പത്തിക ചെയ്ന്‍ ബേസ് മെത്തേഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയാലും അടിസ്ഥാന സാമ്പത്തിക വര്‍ഷം 2011-2012 സാമ്പത്തിക വര്‍ഷമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍സാമ്പത്തിക വര്‍ഷങ്ങളിലെ ഉത്പ്പന്നങ്ങളിലെയും ഉത്പ്പാദനത്തിലെയും വെയ്റ്റുകളില്‍ ചില മാറ്റങ്ങള്‍ പ്രകടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചെയ്ന്‍ ബേസ് മെത്തേഡ ഉപയോഗിക്കുന്നതിലൂടെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുന്‍വര്‍ഷത്തെ 100 യൂണിറ്റുകളില്‍ നിന്ന് ഉത്പ്പാദനം 120 യൂണിറ്റിലേക്ക് ഉയര്‍ന്നാല്‍ 2011-2012 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി നിരക്ക് കണക്കാക്കി ചില ഉത്പ്പന്നങ്ങളുടെ വെയ്റ്റില്‍ മാറ്റം വന്നേക്കില്ലെന്നാണ് വിലയിരുത്തല്‍.