ആഗോള ടെക്ക് ഭീമന്മാര്‍ക്ക് പുത്തന്‍ നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നോട്ടമിടുന്നത് ഗൂഗിളും ആമസോണും അടക്കമുള്ളവയെ

August 20, 2019 |
|
News

                  ആഗോള ടെക്ക് ഭീമന്മാര്‍ക്ക് പുത്തന്‍ നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍; സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നോട്ടമിടുന്നത് ഗൂഗിളും ആമസോണും അടക്കമുള്ളവയെ

ഡല്‍ഹി: ആഗോള ടെക്ക് ഭീമന്മാര്‍ക്ക് പുത്തന്‍ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് വിടുന്ന കമ്പനികള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. എന്നാല്‍ ഇത്തരം കമ്പനികള്‍ മിനിമം ലാഭത്തിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് സംബന്ധിച്ച് നികുതി വകുപ്പ് അധികൃതരും ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക്ക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റുമായി (ഒസിഇഡി) ചര്‍ച്ച നടത്തുമെന്നും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ആഗോള തലത്തില്‍ വ്യാപിച്ച് കിടക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ വലിയ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന വേളയിലാണ് സര്‍ക്കാരിന്റെ നീക്കം. 

 കമ്പനികളുടെ പൊതു അഭിപ്രായം തേടാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഒസിഇഡിയിലെ മുഖ്യ അംഗമാണ് ഇന്ത്യയും. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പുത്തന്‍ നിയമങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലാഭത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്.

എന്നാല്‍ ഇത് ലാഭമായി കമ്പനി കണക്കാക്കുകയും വേണം എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ടെക്ക് ഭീമന്മാരായ ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് എന്നിവയെയാണ് സര്‍ക്കാര്‍ മുഖ്യമായും ലക്ഷ്യമിടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved