
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊവിഡിന് മുന്‍പത്തെ നിലയിലെത്താന്‍ മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കണമെന്ന് വിദഗ്ധര്‍. എട്ട് മുതല്‍ 10 ശതമാനം വരെയാണ് വളര്‍ച്ച നേടേണ്ടത്. റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഐഎംഎഫ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളര്‍ച്ച നിരക്ക് 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമാക്കി കുറച്ചിരുന്നു. ഈ നിലയില്‍ പോയാലും ഇന്ത്യ മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറയുന്നത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 10.5 ശതമാനമാകണമെന്നാണ്. എസ്ബിഐയിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേശക സൗമ്യകാന്തി ഘോഷ് പറയുന്നത് ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയ്ക്ക് കൊവിഡിന് മുന്‍പത്തെ ജിഡിപി നില കൈവരിക്കാമെന്നാണ്.