
ഡല്‍ഹി: രാജ്യത്തെ തൊഴിലാളികളില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന് അഭിപ്രായവുമായി നീതി ആയോഗ്. ആഗോള ശരാശരിയായ 48 ശതമാനത്തിലേക്ക് വനിതകളുടെ പങ്കാളിത്തം ഉയര്‍ത്തിയാല്‍ രാജ്യത്തെ ജിഡിപി 700 മില്യണ്‍ യുഎസ് ഡോളര്‍ അധികമാകുമെന്നാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കിയത്. മാത്രമല്ല ഇന്ത്യയുടെ ജിഡിപി 9 മുതല്‍ 10 ശതമാനം വരെ വര്‍ധിക്കണമെങ്കില്‍ പകുതിയിലേറെ ജനത തൊഴില്‍ ചെയ്യാതിരിക്കുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ദശകത്തോടെ ഇന്ത്യയില്‍ 75 ദശലക്ഷം സ്ത്രീകള്‍ ജോലിയില്‍ പ്രവേശിക്കും. നിലവില്‍ ഇന്ത്യയില്‍ തൊഴിലാളികളില്‍ 27 ശതമാനം സ്ത്രീകള്‍ മാത്രമേ ഉള്ളൂ, അത് ലോക ശരാശരിയായ 48 ശതമാനത്തിലേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വുമണ്‍ ട്രാന്‍സ്‌ഫോര്‍മിങ് ഇന്ത്യ അവാര്‍ഡ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാത്രല്ല രാജ്യത്തെ വനിതാ സംരംഭകര്‍ക്ക് നീതീ ആയോഗ് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പിന്നോട്ടടിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളാണെന്ന് അമിതാബ് കാന്ത് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക മേഖലയില്‍ ഇനിയും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സാമ്പത്തികരംഗം കൂപ്പുകുത്തുമെന്നും അദ്ദേഹം പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. ജിഎസ്ടി (ചരക്കുസേവന നികുതി), ഐബിസി, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി തുടങ്ങിയ പരിഷ്‌കാരങ്ങളാണ് കേന്ദ്രം വരുത്തിയത്. ഇതൊക്കെയാണ് സാമ്പത്തികവ്യവസ്ഥയെ തളര്‍ത്തിയത് അദ്ദേഹം പറഞ്ഞത്.
എണ്ണ, ഗ്യാസ്, ഖനനം, കല്‍ക്കരി മേഖലകളിലായിരിക്കും ഇനി സര്‍ക്കാര്‍ പരിഷ്‌കാരം നടപ്പിലാക്കുക. ഇപ്പോഴുള്ള പ്രതിസന്ധിയെ മറികടക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കണം.സ്വകാര്യ മേഖലയെ തളര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. അവരെ തഴഞ്ഞുള്ള സാമ്പത്തിക ഉന്നമനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.