വിജ്ഞാപനം പുറത്തിറക്കി: നോണ്‍-റെസിഡന്റ് ടെക്‌നോളജി സ്ഥാപനങ്ങളുടെ നികുതിയില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

May 04, 2021 |
|
News

                  വിജ്ഞാപനം പുറത്തിറക്കി:  നോണ്‍-റെസിഡന്റ് ടെക്‌നോളജി സ്ഥാപനങ്ങളുടെ നികുതിയില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍-റെസിഡന്റ് ടെക്‌നോളജി സ്ഥാപനങ്ങള്‍ പുതിയതോ പുതുക്കിയതോ ആയ ഉഭയകക്ഷി നികുതി കരാറുകള്‍ പ്രകാരം അടയ്‌ക്കേണ്ട നികുതി സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. രണ്ട് കോടി രൂപ വരുയുടെ വരുമാനമുള്ളതും 3 ലക്ഷം ഉപയോക്താക്കളുള്ളതുമായ കമ്പനികളാണ് ഈ ഡിജിറ്റല്‍ നികുതിക്കു കീഴില്‍ വരികയെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

ഗൂഗിള്‍, ഫേസ്ബുക്ക്, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് വിധി. 2018-19 ലെ ധനകാര്യ ബില്ലില്‍ അവതരിപ്പിച്ച സിഗ്‌നിഫന്റ് ഇക്കണോമിക് പ്രെസെന്‍സ് (എസ്ഇപി) നയത്തെ അടിസ്ഥാനമാക്കിയാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഡാറ്റയോ സോഫ്‌റ്റ്വെയറോ ഡൗണ്‍ലോഡ് ചെയ്യുന്നതും 'ബിസിനസ് കണക്ഷന്റെ' പരിധിയില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു ഇത്. ഇത്തരം ട്രാന്‍സാക്ഷനുകളിലൂടെ ലഭിക്കുന്ന പേയ്‌മെന്റുകള്‍ ഒരു നിശ്ചിത വരുമാന പരിധിക്ക് മുകളിലാണെങ്കിലോ, ഇടപെടുന്ന ഉപയോക്താക്കളുടെ എണ്ണം ഒരു പരിധിക്ക് മുകളില്‍ ആണെങ്കിലോ അവയെ ബി പുതിയ നികുതി വ്യവസ്ഥകള്‍ 2022 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിജ്ഞാപനം വ്യക്തമാക്കിയിട്ടുള്ളത്.   

എന്നിരുന്നാലും, വിവിധ രാഷ്ട്രങ്ങളുമായി നിലവിലുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാറുകളെ നിര്‍ദ്ദിഷ്ട നികുതി ബാധിക്കുന്നില്ല. അതിനാല്‍ ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന്, യുഎസുമായുള്ള നികുതി ഉടമ്പടി സംബന്ധിച്ച് ഇന്ത്യ വീണ്ടും ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള ഉടമ്പടികള്‍ പുനഃക്രമീകരിക്കുമ്പോഴോ പുതിയവ ഒപ്പുവെക്കുമ്പോഴോ മാത്രമേ ഈഡിജിറ്റല്‍ കമ്പനികള്‍ ഇന്ത്യയുടെ നികുതി വലയുടെ പരിധിയില്‍ വരൂവെന്നാണ് വിലയിരുത്തല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved