നികുതി വെട്ടിപ്പ് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ-യുഎസ് കരാര്‍

April 30, 2019 |
|
News

                  നികുതി വെട്ടിപ്പ് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ-യുഎസ് കരാര്‍

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് തടയാന്‍ ഇന്ത്യ-യുഎസുമായി കരാറുണ്ടാക്കി. കാരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനികളുടെ വരുമാനം, നികുതി എന്നിവ കൈമാറുന്നതിന് കണ്‍ഡ്രി ബൈ കണ്‍ഡ്രി (സിബിസി) റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറാനും ധാരണയായി. ആഗോളതലത്തില്‍ കമ്പനികള്‍ നടത്തുന്ന നികുതി വെട്ടുപ്പ് കാര്യക്ഷമാമയി തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റ്് ടാക്‌സസ് ചെയര്‍മാന്‍ പിസി മോദി, യുഎസ് അംബാസിഡര്‍ കെന്നത്ത് ജെസ്റ്റര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. സിബിസി റിപ്പോര്‍ട്ടുകളടക്കം കൈമാറാനുള്ള അതിപ്രാധാന്യം  അര്‍ഹിക്കുന്ന കരാറാണിത്. രാജ്യ നിയമങ്ങള്‍ക്കനുസരിച്ചാണ് സിബിസി റിപ്പോര്‍ട്ട നിലനില്‍ക്കുന്നത്. 2016 ജനുവരിക്ക് ശേഷം സമര്‍പ്പിച്ച സിബിസി റിപ്പോര്‍ട്ടുകളാകും പരസ്പരം കൈമാറുക. 

ബഹുരാഷ്ട്ര കമ്പനികളുടെ  റിപ്പോര്‍ട്ടുകളാകും പ്രധാനമായും ഈ വ്യവസ്ഥയിലൂടെ കൈമാറുക. ആഗോള തലത്തില്‍ 55000 കോടി രൂപ വരുമാനം നേടുന്ന കമ്പനികളുടെ സിബിസി റിപ്പോര്‍ട്ടുകളാകും പരസ്പരം കൈമാറുക.

 

Related Articles

© 2025 Financial Views. All Rights Reserved