
ന്യൂഡല്‍ഹി: നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യമല്ലെന്ന് വിലയിരുത്തല്‍. ബജറ്റ് കമ്മി മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും, സര്‍ക്കാര്‍ ലക്ഷ്യം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ സര്‍ക്കാര്‍ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. അതേസമയം നിയപ്രകാരം സര്‍ക്കാറിന് ബജറ്റ് കമ്മി അര ശതമാനം കവിയാന്‍ അനുവാദം നല്‍കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക തകര്‍ച്ച എന്നിവയിലുണ്ടാകുന്ന വെല്ലുവളികള്‍, സമ്പദ് ഘടനയില്‍ ഉണ്ടാകുന്ന ഘടനാപരമായ പരിഷ്‌കരണങ്ങള്‍ എന്നിവയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വഴി ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറാന്‍ സാധിച്ചേക്കും.
സാമ്പത്തിക വളര്‍ച്ച പിറകോട്ട് പോയതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക ജിഡിപി വളര്‍ച്ചാ നിരക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പോസ്റ്റ് നോമിനല്‍ വളര്‍ച്ച 7.5 ശതമാനം ആണ് കണക്കാക്കുന്നത്. 2018 ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാറിന്റെ നോമിനല്‍ ജിഡിപി 11.5 ശതമാനമാണ് കണക്കാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കണക്കുകളേക്കള്‍ കുറവാണിത്.
വരുമാന പ്രതിസന്ധി നേരിട്ടതോടെ സര്‍ക്കാര്‍ ചിലവ് ചുരുക്കിയേക്കും
രാജ്യത്ത് മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ചിലവുകള്‍ ചുരുക്കാനുള്ള നീക്കം നട്ടതുന്നതായി റിപ്പോര്‍ട്ട്. ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. നികുതി വരുമാനം കുറഞ്ഞതും, വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനം കൈവശമില്ലാത്തതുമാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായത്. ചിലവ് ചുരുക്കിയാല്‍ രാജ്യം വലിയ സാമ്പത്തിക പ്രതിന്ധിയാകും അഭിമുഖീകരിക്കുക.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ മാത്രം ഏറ്റവും വലിയ ഇടിവാണ് നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും രേഖപ്പെടുത്തിയത്. നിക്ഷേപ മേഖല ഏറ്റവും വലിയ തളര്‍ച്ച നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് ചിലവ് കുറക്കാന്‍ നീത്തം നടത്തുന്നത്. സര്‍ക്കാറിന്റെ വരുമാനത്തില്‍ മാത്രം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
കണക്കുകള്‍ പ്രകാരം ഏകദേശം 2.5 ലക്ഷം കോടി രൂപയോളം വരുമാനത്തില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വരുമാനത്തില്‍ നിന്ന് 65 ശതമാനത്തോളം തുക കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 27.86 ലക്ഷം കോടി രൂപയോളമാണ് നവംബര്‍ വരെ സര്‍ക്കാറിന്റെ ആകെ ചിലവ്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണിത്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിച്ചിലാണ് ഉണ്ടായിട്ടുള്ളത്.
മാന്ദ്യം പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് ചിലവുകള്‍ അധികരിച്ചത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ സര്‍ക്കാറിന്റെ ചിലവ് 1.6 ലക്ഷം കോടി രൂപയോളമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടപ്പുവര്‍ഷത്തെ പകുതിയിലേക്കെത്തിയപ്പോള്‍ സര്‍ക്കാറിന്റെ ചിലവ് 3.1 ലക്ഷം കോടി രൂപയോളമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ചിലവ് അധികരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സര്‍ക്കാര്‍ ചിലവിനത്തില്‍ രണ്ട് ലക്ഷം കോടി രൂപയോളം കുറവ് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ചിലവുകള്‍ കുറച്ച് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബബര്‍ വരെ കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ഈ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രചിസന്ധിയിലേക്ക് വഴുതി വീഴുമെന്നുറപ്പാണ്. രാജ്യത്ത് നിക്ഷേപം എത്തിക്കാന്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷേപ മേഖലയില്‍ തളര്‍ച്ചയാണ് രൂപപ്പെട്ടത്.