
ഇന്ത്യയിലെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം പാദത്തിലാണ് പേഴ്‌സണല്‍ കംപ്യട്ടര്‍ വിപണിയില്‍ 8.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. വിപണിയില്‍ വന്‍ ഇടിവ് ഉണ്ടായതോടെ 2.15 മില്യണ്‍ യൂണിറ്റിലേക്ക് വില്‍പ്പനയെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വ്യാവസായിക ഇടപാടുകള്‍ക്കപ്പുറത്ത് ഉപഭക്താക്കളുടെ ആവശ്യകതയില്‍ താഴ്ന്ന നിലവാരമാണ് രേഖപ്പെടുത്തിയത്. ചരക്ക് കൂലിയിലെ വര്‍ധനവും വില്‍പ്പന ഇടിയുന്നതിന് കാരണമായെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഉപഭോക്തൃ സെഷനില്‍ തന്നെ 2.65 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കൊമേഴ്ഷ്യല്‍ പിസി വിഭാഗത്തില്‍ വന്‍ കുതിച്ചു ചാട്ടം ചരക്കു നീക്കത്തിലുണ്ടായതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. 7.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയാണ് കൊമേഴ്ഷ്യല്‍ വിഭാഗത്തിലെ ചരക്കു നീക്കത്തില്‍ വര്‍ധനവുണ്ടായിട്ടുള്ളത്.