
ന്യൂഡല്‍ഹി: ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എണ്ണ ആവശ്യകത അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 3.8 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. അതേസമയം കൊറോണ വൈറസ് ചൈനയ്ക്ക് പുറത്ത് വ്യാപിച്ചതോടെ ഒപെക് രാഷ്ട്രങ്ങള്‍ ( Organization of the Petroleum Exporting Countries) ഉത്പ്പാദനം കുറച്ചിട്ടുണ്ടെന്ന് നിലവില്‍. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പ്പാദനത്തില്‍ വലിയ തോതില്‍ കുറവ് വരുത്തിയാല്‍ ഇന്ത്യയുടെ എണ്ണ ഉപഭോഗത്തില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകും.
അതേസമയം 2019 ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ആറ് വര്‍ഷത്തിലേറെയായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ ആഗോളതലത്തില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത് 222.79 മില്യണ്‍ ടണ്ണാണ്.
ആഗോളതലത്തില്‍ തന്നെ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ ഇന്ധന ഉപഭോഗം 2020 മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ 1.3 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വളര്‍ച്ചയാണിത്.