നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഇനി ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് വഴി ലഭ്യമാകും

September 21, 2021 |
|
News

                  നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഇനി ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് വഴി ലഭ്യമാകും

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് (ഐപിപിബി) ബജാജ് അലയന്‍സുമായി ധാരണയിലെത്തി. രാജ്യത്തെ 650 ലേറെ ശാഖകളിലൂടെയും 1.36 ലക്ഷം ബാങ്കിംഗ് ആക്സസ് പോയ്ന്റിലൂടെയും ഇനി നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാന്‍ ബാങ്കിന് ഇനി കഴിയും. ആരോഗ്യ ഇന്‍ഷുറന്‍സ്, പേഴ്സണല്‍ ആക്സിഡന്റ് പോളിസി തുടങ്ങി ഉപയോക്താവിന്റെ താല്‍പ്പര്യത്തിനനുസരിച്ചുള്ള പോളിസികള്‍ ബാങ്ക് അവതരിപ്പിക്കും.

ഇന്ത്യാ പോസ്റ്റിനന്റെ പോസ്റ്റമാന്‍മാര്‍ അടക്കമുള്ള രണ്ടു ലക്ഷത്തിലേറെ സേവനദാതാക്കളിലൂടെ, മൈക്രോ എടിഎമ്മുകള്‍, ബയോമെട്രിക് ഉപകരണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ വിദൂര കോണുകളില്‍ പോലുമുള്ള ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇനി കഴിയും. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളില്‍ പോലും ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യാ പോസ്റ്റ് പേമെന്റ്സ് ബാങ്കുമായുള്ള സഹകരണം ബജാജ് അലയന്‍സിനും നേട്ടമാകും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved