കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്; ഇടപാടുകള്‍ ഇരട്ടിയായി

July 27, 2021 |
|
News

                  കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്; ഇടപാടുകള്‍ ഇരട്ടിയായി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ നേട്ടമുണ്ടാക്കി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ ഇടപാടുകള്‍ ഇരട്ടിയായെന്നാണ് ഇന്ത്യാ പോസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധി തുടങ്ങിയതോടെ മറ്റ് പേയ്‌മെന്റ് ബാങ്കുകള്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യാ പോസ്റ്റിന് അനുകൂലമായി ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ജെ വെങ്കട്ടരാമു പറയുന്നു.
 
ആരോഗ്യ പ്രശ്‌നങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും കാരണം പുറത്തുപോകാന്‍ കഴിയാതായതോടെ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ നിന്ന് കഴിഞ്ഞ 15 മാസത്തിനിടെ 4.5 ലക്ഷം ഉപഭോക്താക്കളാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 30 കോടി രൂപയുടെ ഒരു ദശലക്ഷം ഇടപാടുകളാണ് ഇന്ത്യാ പോസ്റ്റില്‍ രേഖപ്പെടുത്തുന്നു. ഇപ്പോള്‍ ഇന്ത്യ പോസ്റ്റുകളുടെ നെറ്റ്വര്‍ക്കിനൊപ്പം ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം കൂടി ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ ഐപിപിബി അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ ഫണ്ടുകള്‍ പിപിഎഫ്, സുകന്യ സമൃദ്ധി, പോസ്റ്റോഫീസ് സന്ദര്‍ശിക്കാതെ തന്നെ ആവര്‍ത്തിച്ചുള്ള നിക്ഷേപം എന്നിങ്ങനെ വിവിധ തപാല്‍ ഓഫീസുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങളും കമ്പനി നല്‍കുന്ന നിരവധി സേവനങ്ങളില്‍ ചിലതാണ്.

2018 ല്‍ ആരംഭിച്ച പേയ്മെന്റ് ബാങ്ക്, സഹകരണത്തിലൂടെ വിവിധ ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍ നല്‍കിക്കൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ രാജ്യത്ത് 650 ശാഖകളും 2500 കോടി രൂപയുടെ നിക്ഷേപവുമാണ് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിനുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved