റിഫൈനറി പദ്ധതിയുടെ മുടക്കുമുതല്‍ 36 ശതമാനമാക്കി മറ്റി; പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും

August 08, 2019 |
|
News

                  റിഫൈനറി പദ്ധതിയുടെ മുടക്കുമുതല്‍ 36 ശതമാനമാക്കി മറ്റി; പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും

മുംബൈ: ആഗോള തലത്തിലെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ കമ്പനിയായ സൗദി അരാംകോയുമായി ചേര്‍ന്ന്  മഹാരാഷ്ടയില്‍ നടപ്പിലാക്കുന്ന ഏറ്റവും പെട്രോ-കെമിക്കല്‍ റിഫൈനറി പദ്ധതിക്ക് ഇന്ത്യയുടെ മുടക്ക് മുതല്‍ 36 ശതമാനമായി വര്‍ധിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 60 ബില്യണ്‍ ഡോളര്‍ ചിലവാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇരുവിഭാവും കഴിഞ്ഞവര്‍ഷം ആകെ പ്രതീക്ഷിച്ചത് 44 ബില്യണ്‍ ഡോളറാണ്. ഏകദേശം 3.08  ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പദ്ധതി പൂര്‍ണമയും 2025 ല്‍ തന്നെ പൂര്‍ത്തീകരിക്കുക എന്ന നിലപാടിലാണ് സൗദി അരാംകോയും തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. 

അതേസമയം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികളാണ് തുടക്കത്തില്‍ നേരിടേണ്ടി വന്നത്. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം മറ്റൊരിടത്തേക്ക് മാറ്റിയത് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. പദ്ധതിക്ക് ഭീമമായ തുക ചിലവാക്കേണ്ടി വന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുംബൈയിലെ രത്നഗരിയിലെ കര്‍ഷകരുടെ പ്രതിഷേധം ആളിക്കത്തിയതോടെയാണ് പദ്ധതി മറ്റൊരിടത്തേക്ക് മാറ്റിയത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റെടുക്കലില്‍ നിന്ന് രത്നഗരയില്‍ നിന്ന് പിന്‍മാറിയതോടെയാണ് കര്‍ഷകരുടെ പ്രതിഷേധം തണുത്തത്. പിന്നീട് മഹാരാഷ്ട്രയിലെ രാജ്ഘട്ട് ജില്ലയിലെ റോഹയിലേക്ക് പദ്ധതി മാറ്റുകയും ചെയ്തു. അതേസമയം സ്ഥലമേറ്റെടുക്കലോ, പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം തന്നെ സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ വെല്ലുവിളിയായി മുന്‍പിലുള്ളത് സ്ഥലമേറ്റെടുക്കല്‍ തന്നെയാണ്. ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് മൂലം പദ്ധതിക്ക് വലിയ തടസ്സങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. 

Related Articles

© 2025 Financial Views. All Rights Reserved