നേരിട്ടുള്ള വിദേശ നിക്ഷേത്തില്‍ നേരിയ വര്‍ധനവ്; സാമ്പത്തിക ഉണര്‍വില്ലായ്മ വിവിധ മേഖലകളിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവുണ്ടാക്കി

August 02, 2019 |
|
News

                  നേരിട്ടുള്ള വിദേശ നിക്ഷേത്തില്‍ നേരിയ വര്‍ധനവ്;  സാമ്പത്തിക ഉണര്‍വില്ലായ്മ  വിവിധ മേഖലകളിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ ഇടിവുണ്ടാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം 64.37 ബില്യണ്‍ ഡോളറാണ്.ഡിപ്പാര്‍ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 60.97 ബില്യണ്‍ ഡോളറാണ്. 

അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് ആകെ നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒഴുകിയെത്തിയത് 286 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്താക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ജൂണ്‍ മാസത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കമ്പനികളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ രണ്ട് മടങ്ങ് ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. 820.36 മില്യണ്‍ ഡോളറാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികിളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി ഒഴുകിയെത്തിയിട്ടുള്ളത്. 

ഇന്ത്യയിലെ സാമ്പത്തിക ഉണര്‍വില്ലായ്മയാണ് വിദേശ നിക്ഷേപം കുറയുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളിലുള്ള ആശയകുഴപ്പവും ജൂണ്‍ മാസത്തില്‍ വിദേശ നിക്ഷേപം കുറയുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ കമ്പനികള്‍ 2.29 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേമാണ് വിദേശത്ത് നടത്തിയിട്ടുള്ളതെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മെയ് മാസത്തില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ബജറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തട്ടുണ്ട്. ഏകദേശം 1.56 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് മെയ്മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശ  നിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്ന് കൊടുക്കുമെന്നാണ് സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. 

Read more topics: # FDI, # എഫ്ഡിഐ,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved