
കൊച്ചി: വാങ്ങല്‍ശേഷി തുല്യതയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി -പിപിപി) അടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ ശക്തിപ്പെടുത്തിയെന്നു ലോക ബാങ്ക്. ആഗോള മൊത്തം സമ്പദ്വ്യവസ്ഥയുടെ (11954700 കോടി ഡോളര്‍) 6.7% ആണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ (805100 കോടി ഡോളര്‍). ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് 16.4 ശതമാനം പങ്കാളിത്തവും രണ്ടാം സ്ഥാനത്തെ യുഎസിന് 16.3% പങ്കാളിത്തവുമാണ്.
2017 അടിസ്ഥാനമാക്കിയുള്ള പിപിപി ആണ് ലോക ബാങ്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021ലാണ് ഇനി കണക്കുകള്‍ പ്രഖ്യാപിക്കുക. വിവിധ കറന്‍സികളുടെ വാങ്ങല്‍ശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. വിദേശനാണ്യവിനിമയ നിരക്കുമായി ഇതിനു ബന്ധമില്ല. ഒരേ ഉല്‍പന്നത്തിന് വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തിയാണ് ഓരോ കറന്‍സിയുടെയും യഥാര്‍ഥ വാങ്ങല്‍ശേഷി കണക്കാക്കുന്നത്.
ജിഡിപി കണക്കില്‍ ഒന്നാം സ്ഥാനത്തുളള യുഎസ്, പിപിപി അടിസ്ഥാനമാക്കുമ്പോള്‍ ചൈനയ്ക്കു പിന്നിലാകുന്നത് അങ്ങനെയാണ്. ഒരേ തുകയ്ക്ക് യുഎസില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ഉല്‍പന്നംസേവനം ചൈനയില്‍ കിട്ടുമെന്നാണു സൂചന.