എംപ്ലോയബിലിറ്റി റാങ്കിങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ; 23ല്‍ നിന്നും 15ലേക്ക്

November 21, 2020 |
|
News

                  എംപ്ലോയബിലിറ്റി റാങ്കിങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ;  23ല്‍ നിന്നും 15ലേക്ക്

ന്യൂഡല്‍ഹി: ആഗോള തൊഴില്‍ ഭൂപടത്തില്‍ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയതായി സര്‍വേ ഫലം. ഗ്ലോബല്‍ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സര്‍വേ 2020 പ്രകാരം ഇന്ത്യ ഇപ്പോള്‍ 15-ാം സ്ഥാനത്താണ്. 2010 ല്‍ 23-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ലോകത്തിലെ ആദ്യ 250 മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ സര്‍വകലാശാലകളുടെ കൂടി പ്രവര്‍ത്തന മികവാണ് ഈ നേട്ടത്തിന് കാരണം. ടൈംസ് ഹയര്‍ എജുക്കേഷനും ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ എമര്‍ജിങും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.

പട്ടികയില്‍ ജര്‍മ്മനി ഒന്‍പത് സ്ഥാനങ്ങളും ചൈന ആറ് സ്ഥാനങ്ങളും ദക്ഷിണ കൊറിയ 12 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. 2010 മുതല്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും അമേരിക്കയുടെ സ്‌കോര്‍ 2010 ലെ 4227 ല്‍ നിന്ന് 2067 ലേക്ക് താഴ്ന്നു.

Related Articles

© 2020 Financial Views. All Rights Reserved