
ട്രൂകോളര്‍ ഉപയോക്താക്കളുടെ എണ്ണം കൂടുന്നു. പതിനഞ്ച് കോടി ഉപയോക്താക്കളാണ് പ്രതിദിനം ട്രൂകോളര്‍ ഉപയോഗിക്കുന്നത്. ട്രൂകോളര്‍ വഴിയുള്ള കോളുകള്‍ 21000 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ വര്‍ഷം ജനുവരി 1 മുതല്‍ ഒക്ടോബര്‍ 31വരെയുള്ള കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. 340 കോടി എസ്എംഎസുകളാണ് ഈ വര്‍ഷം ആളുകള്‍ അയച്ചിട്ടുള്ളത്. 74,000,000,000 കോളുകള്‍ ട്രൂകോളര്‍ വഴി തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്ത് ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ കോളര്‍ ഐഡി ആപ്ലിക്കേഷനാണിത്.കൂടാതെ പേയ്‌മെന്റ് ,വീഡിയോ കോളിങ് സംവിധാനങ്ങള്‍ ട്രൂകോളറിലുണ്ട്.
2019ല്‍ ട്രൂകോളര്‍ വഴി 19 കോടി നമ്പറുകളെ സ്പാം നമ്പറുകളായി കണ്ടെത്തി. ഇത്തരം കോളുകള്‍ ബ്ലോക്ക് ചെയ്യുന്നത് വഴി സ്പാം കോളുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ സാധിച്ചതായും കമ്പനി അറിയിച്ചു. സ്പാം നമ്പറുകളില്‍ നിന്നുള്ള 260 കോടി കോളുകള്‍ ട്രൂകോളര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 86 കോടി സ്പാം എസ്എംഎസുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാതെ തടഞ്ഞിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. സ്പാംകോളുകള്‍ ഏറ്റവും കൂടുതല്‍ വരുന്നത് ബ്രസീലില്‍ നിന്നാണ്. ശരാശരി 45 സ്പാം കോളുകള്‍ ഒരുമാസം ഒരു ഉപഭോക്താവിന് ബ്രസിലീലില്‍ സംഭവിക്കുന്നു. സ്പാം കോളുകളുടെ കാര്യത്തില്‍ പെറുവിനാണ് രണ്ടാംസ്ഥാനം. മൂന്നാംസ്ഥാനം ഇന്ത്യക്കും ,നാലാംസ്ഥാനം മെക്‌സിക്കോ,അഞ്ചാം സ്ഥാനം ഇന്ത്യയ്ക്കുമാണ്. ഇന്ത്യയില്‍ ഒരു ഉപഭോക്താവിന് ഒരു മാസം 25 സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്.ഇതില്‍ അധികവും ടെലികോം കമ്പനികളുടേതാണെന്നും ട്രൂകോളര്‍ വ്യക്തമാക്കുന്നു. 2018 ല്‍ 22.3 കോള്‍ ആയിരുന്നുവെങ്കില്‍ ഓരോവര്‍ഷം കൂടുംതോറും സ്പാം കോളുകള്‍ വര്‍ധിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.