ആളോഹരി ആഭ്യന്തര ഉത്പാദനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ പിറകിലാക്കുമെന്ന് ഐഎംഎഫ് വിലയിരുത്തല്‍

October 14, 2020 |
|
News

                  ആളോഹരി ആഭ്യന്തര ഉത്പാദനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ പിറകിലാക്കുമെന്ന് ഐഎംഎഫ് വിലയിരുത്തല്‍

ആളോഹരി ആഭ്യന്തര ഉത്പാദന(Per Capita GDP)ത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ താഴെപ്പോകുമെന്ന് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഐഎംഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് രാജ്യത്തെ ജിഡിപിയില്‍ 10.3ശതമാനം ഇടുവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്.

ജൂണിലെ വിലയിരുത്തലില്‍ നിന്ന് കാര്യമായ ഇടിവാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്. വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഇന്ത്യ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷ ഉത്പാദനം 1,877 ഡോളറായി കുറയുമെന്നാണ് പ്രവചനം. 4.5ശതമാനംമാത്രം ഇടിവുണ്ടാകുമെന്നായിരുന്നു ജൂണിലെ വിലയിരുത്തല്‍. ബംഗ്ലാദേശിന്റേതാകട്ടെ 1,888 ഡോളറായി വര്‍ധിക്കുകുയം ചെയ്യും.

അതേസമയം, 2021ല്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായി ഇന്ത്യ കുതിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കായ 8.2ശതമാനത്തെ ഇന്ത്യ മറികടക്കും. നടപ്പ് വര്‍ഷം ആഗോള വളര്‍ച്ച 4.4ശതമാനമായി ചുരുങ്ങുമെന്നും 2021ല്‍ 5.2ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്കുമുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved