മാന്ദ്യം മറികടക്കാന്‍ ഗീതാ ഗോപിനാഥിന്റെ പൊടിക്കൈകള്‍

December 17, 2019 |
|
News

                  മാന്ദ്യം മറികടക്കാന്‍ ഗീതാ ഗോപിനാഥിന്റെ പൊടിക്കൈകള്‍

വാഷിങ്ടണ്‍: സാമ്പത്തിക മാന്ദ്യ ലക്ഷണങ്ങളില്‍ നിന്ന് കരകയറാന്‍ ഇന്ത്യ ഉടന്‍ ചെയ്യേണ്ട ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഐഎംഎഫ് സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്. ആഭ്യന്തര വിപണിയില്‍ ഉപഭോഗവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുയാണ് ഉടന്‍ വേണ്ടത്. ഇതിനായി പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലുണ്ട്. ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ കിട്ടാക്കടം കാരണമുണ്ടാകുന്ന പ്രതിസന്ധി ഉടന്‍ പരിഹരിച്ച് വായ്പാ ലഭ്യത ഉറപ്പുവരുത്തണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൊതുകടബാധ്യത കുറക്കുകയും നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുകയും വേണം. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതും ഈ സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും അവര്‍ നിര്‍ദേശിക്കുന്നു.  ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കുക എന്ന തീരുമാനം ഉചിതമാണ്.

പ്രത്യക്ഷ-പരോക്ഷ നികുതികള്‍ പരിഷ്‌കരിക്കുകയും ഗ്രാമീണ പുനരുജ്ജീവന,അടിസ്ഥാന സൗകര്യ വികസനവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിതി അപകടാവസ്ഥയിലാണെന്ന് മൂഡിസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ച് ഗീതാ ഗോപിനാഥ് രംഗത്തെത്തിയത്. നിലവിലെ പോളിസികളും പദ്ധതികളും രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പര്യാപ്തമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പല നയങ്ങളും ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപകരിച്ചിട്ടില്ലെന്നും വിലയിരുത്തലുണ്ട്. സര്‍ക്കാര്‍ ആളുകളുടെ ക്രയവിക്രയ ശേഷി ഉയര്‍ത്താന്‍ ആവശ്യമായ നടപടികളിലേക്ക് പോകണമെന്നാണ് ധനകാര്യ വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കുന്ന ഉപദേശം.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എക്കാലത്തെയും താഴ്ന്ന വളര്‍ച്ചാ നിരക്കായ 4.5% ആണുള്ളത്. വരുംവര്‍ഷവും ഈ നിരക്കില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കാനാകില്ലെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

ഗീതാ ഗോപിനാഥിന്റെ നിര്‍ദേശങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ഇന്ന് മൂഡിസ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.ഇന്ത്യയുടെ ഗാര്‍ഹിക ഉപഭോഗം ദുര്‍ബലമാണെന്ന് മൂഡിസ് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്ക് റീട്ടെയില്‍ വായ്പകളില്‍ വലിയ സ്വാധീനാണ് ഉള്ളത്. കൂടുതല്‍ അപകടസാധ്യതയിലാണ് ഇപ്പോള്‍ മുമ്പോട്ട് പോകുന്നത്. നിഷ്‌ക്രിയ വായ്പകളുടെ കാര്യത്തില്‍ വര്‍ധനവ് സംഭവിച്ചതായും മൂഡിസ് പറഞ്ഞു.ഭക്ഷണം,വസ്ത്രം,പാര്‍പ്പിട സൗകര്യങ്ങള്‍,ഗതാഗതം ,ആരോഗ്യ പരിപാലനചെലവുകള്‍,ദൈനംദിന ചിലവുകള്‍ അടക്കമുള്ള ഗാര്‍ഹിക അന്തിമ ഉപഭോഗചെലവിന്റെ പരിധിയിലാണ് വരിക. ഇതെല്ലാം കുത്തനെ ഇടിയുന്നുവെന്നാണ് മൂഡിസ് വ്യക്തമാക്കിയത്.

നിക്ഷേപത്തിലുള്ള മ ാന്ദ്യം ഉപ്പോള്‍ ഉപഭോഗത്തെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് വ്യാപിച്ചതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചാ കുറഞ്ഞുവെന്ന് മനസിലാക്കാമെന്ന് മൂഡിസ് റ പറയുന്നു. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക സമ്മര്‍ദ്ദവും മന്ദഗതിയിലുള്ള തൊഴിലവസരങ്ങളും മാന്ദ്യത്തിന്റെ പ്രധാനഘടകങ്ങളാണെന്ന് മൂഡിസ് ചൂണ്ടിക്കാട്ടി. സമീപകാലത്തായി റീട്ടെയില്‍ വായ്പ നല്‍കുന്ന പ്രധാന ദാതാക്കളായ ബാങ്ക് ഇതര ധനകാര്യ സ്ഥപാനപനങ്ങളിലെ വായ്പാ പ്രതിസന്ധി ദുര്‍ബലമായ കാര്യങ്ങളെ കൂടുതല്‍ വഷളാക്കുമെന്നും മൂഡിസ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved