
ന്യൂഡല്‍ഹി: രാജ്യത്തെ സോഫ്റ്റ്‌വെയര്‍ വിപണി രംഗം 2019 ല്‍ 13.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്‍ (ഐഡിസി) അഭിപ്രായപ്പെട്ടു. ഈ വര്‍ഷം സോഫ്റ്റ്‌വെയര്‍ വിപണിയില്‍ 13.7 ശതമാനം വളര്‍ച്ച കൈവരിച്ച് 6.1 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാുമെന്നാണ് ഐഡിസി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ വിപണി മികച്ച മത്സരത്തിലേര്‍പ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്.
സോഫ്റ്റ് വെയര്‍ വിപണിയില്‍ അടുത്ത 24 മാസക്കാലയളവില്‍ ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ നിക്ഷേപം പരമാവധി അധികരിക്കുമെന്നാണ് ഐഡിസിയുടെ നിരീക്ഷണം. അതേസമയം ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന മുന്നേറ്റമാകും ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ വിപണിയില്‍ ഉണ്ടാകാന്‍ പോകുന്നത്.
എന്നാല്‍ മാര്‍ക്കറ്റ് റിസേര്‍ച്ച് ഫൗണ്ടേഷന്‍ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് സോഫ്റ്റ് വെയര്‍ വിപണിയെ തരംതിരിച്ചിട്ടുള്ളത്. ആപ്ലിക്കേഷന്‍സ്, ആപ്ലിക്കേഷന്‍ ഡിവലപ്‌മെന്റ് ആന്‍ഡ് ഡിപ്ലോയ്‌മെന്റ് (എഡി ആന്‍ഡ് ഡി), സിസ്റ്റ്ം ഇന്‍സട്രക്റ്റര്‍ (എസ്‌ഐ)എന്നീ വിഭാഗങ്ങളായിട്ടാണ് രംതിരിച്ചിട്ടുള്ളത്. ഈ വിഭാഗങ്ങളിലെ സോഫ്റ്റ് വെയര്‍ വിപണിയില്‍ ഇന്ത്യ വന്‍ നേട്ടം കൊയ്യുമെന്നാണ് ഐഡിസി നിരീക്ഷിച്ചിട്ടുള്ളത്.