സ്റ്റീല്‍, തുണിത്തരങ്ങള്‍ മുതലായവക്ക് പിഎല്‍ഐ ഉടന്‍

June 04, 2021 |
|
News

                  സ്റ്റീല്‍, തുണിത്തരങ്ങള്‍ മുതലായവക്ക് പിഎല്‍ഐ ഉടന്‍

ന്യൂഡല്‍ഹി: ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ഓട്ടോ കംപൊണന്റുകള്‍, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അവതരിപ്പിക്കുന്നതിന്റെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. നൂതന സാങ്കേതികവിദ്യകള്‍ ആകര്‍ഷിക്കുക, സമ്പദ്വ്യവസ്ഥയെ വലിയ അളവില്‍ മുന്നോട്ടു നയിക്കുക, ഗുണനിലവാര നിലവാരം പുലര്‍ത്തുക എന്നിവയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന പ്രോല്‍സാഹനം എന്ന നിലയ്ക്കാണ് മാനുഫാക്ചറിംഗ് മേഖലയ്ക്കായി സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതി അവതരിപ്പിച്ചതെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സുമിത ദാവ്ര പറഞ്ഞു.   

''ഞങ്ങള്‍ കര്‍ശനമായ സമയപരിധി പ്രകാരമാണ് പോകുന്നത്, ഓട്ടോ കംപൊണന്റുകള്‍, ഉരുക്ക്, തുണിത്തരങ്ങള്‍ എന്നിവ ഉടന്‍ പദ്ധതിക്ക് കീഴിലെത്തും,'' 'ഇന്ത്യയുടെ ഉല്‍പാദനത്തിലും വ്യാപാര മത്സരത്തിലും പിഎല്‍ഐ പദ്ധതിയുടെ സ്വാധീനം' എന്ന വിഷയത്തില്‍ പിഎച്ച്ഡിസിഐ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിലവിലെ കോവിഡ് 19 ഉല്‍പ്പാദനത്തിനായി കൂടുതല്‍ മേഖലകളെ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് ബോധ്യമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതാണെന്ന് അവര്‍ വിശദീകരിച്ചു.

പിഎല്‍ഐ നടപ്പാക്കിയ മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് ആഗോള വിതരണ ശൃംഖലയില്‍ സ്ഥാനം ഉയര്‍ത്താന്‍ ഇന്ത്യക്കാകുമെന്ന പ്രത്യാശയും അവര്‍ പ്രകടിപ്പിച്ചു. 13 മേഖലകള്‍ക്കുള്ള പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കി. അഞ്ചുവര്‍ഷെ കൊണ്ട് മൊത്തം രണ്ട് ലക്ഷം കോടി രൂപയുടെ വിഹിതമാണ് ഇതിലൂടെ ചെലവഴിക്കുക. ആഭ്യന്തര, വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് വെബിനറില്‍ സംസാരിച്ച പിഎച്ച്ഡിസിഐ പ്രസിഡന്റ് സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.   ആഗോള സമ്പദ് വ്യവസ്ഥയില്‍ കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടങ്ങള്‍ നികത്താന്‍ 2022ലും ആകില്ല: ഐഎല്‍ഒ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കുമെന്ന് ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കുന്‍തല്‍ ശര്‍മ പറഞ്ഞു. നിലവില്‍ ഈ മേഖലയില്‍ മൂല്യവര്‍ധന ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പിഎല്‍ഐ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved