
ന്യൂഡല്‍ഹി: 2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന്, മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ റിപ്പോര്‍ട്ട്. ജര്‍മനിയെയും ബ്രിട്ടനെയും മറികടന്ന് ഇന്ത്യ ലോക മൂന്നാം നമ്പര്‍ ആവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോഴത്തെ 2.7 ലക്ഷം കോടിയില്‍നിന്ന് 2030ല്‍ 8.4 ലക്ഷം കോടി ആവുമെന്നാണ് മാര്‍ക്കിറ്റ് പറയുന്നത്. ഇതോടെ ഏഷ്യാ-പസഫിക് മേഖലയിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. പടിഞ്ഞാറന്‍ ശക്തികളായ ജര്‍മനി, ഫ്രാന്‍സ്, യുകെ എന്നിവയെയും ഇന്ത്യ പിന്തള്ളും. അടുത്ത ദശകത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.