മെറ്റാവേഴ്സില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണ്ണായകമെന്ന് മാര്‍ക് സക്കര്‍ബര്‍ഗ്

December 16, 2021 |
|
News

                  മെറ്റാവേഴ്സില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണ്ണായകമെന്ന് മാര്‍ക് സക്കര്‍ബര്‍ഗ്

നാളെയുടെ ടെക്നോളജിയായി വാഴ്ത്തുന്ന മെറ്റാവേഴ്സില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനയില്‍ ആകാംക്ഷ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. മെറ്റാവേഴ്സിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന് പകരം മെറ്റ എന്ന പേരുവരെ സക്കര്‍ബര്‍ഗ് തന്റെ കമ്പനിക്ക് നല്‍കിയിരുന്നു. മെറ്റാസ് ഫ്യുവല്‍ ഫോര്‍ ഇന്ത്യ 2021ല്‍ സംസാരിക്കുകായിരുന്നു സക്കര്‍ബര്‍ഗ്.

2024 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആപ്പ് ഡെവലപ്പര്‍ ആയി മാറും. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റവും എന്‍ഞ്ചിനീയര്‍മാര്‍, ഡെവലപ്പര്‍മാര്‍,ക്രിയേറ്റര്‍മാര്‍ എന്നിവരടങ്ങിയ ടാലന്റ് പൂളും ഭാവിയെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ഗെയിമിംഗ് വിപണിയില്‍ തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മെറ്റാവേഴ്സ് ഗെയിമിംഗിനെ എങ്ങനെ മാറ്റിയെടുക്കുമെന്ന് പരിശോധിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ പിന്‍കാമിയായി മെറ്റാവേഴ്സ് മാറുമെന്നും സക്കര്‍ബെര്‍ഗ് പറഞ്ഞു.

വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, 3ഉ വീഡിയോ തുടങ്ങിയവയുടെ സമന്വയമായിരിക്കും മെറ്റാവേഴ്സ്. ഒരു വിര്‍ച്വല്‍ ലോകത്ത് പരസ്പരം, സാധാരണ ജീവിതത്തിലെന്ന പോലെ ഇടപെടാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയായിരിക്കും മെറ്റാവേഴ്സ്. വിആര്‍ ഹെഡ്സെറ്റുകളിലൂടെയാവും ഇത് സാധ്യമാവുക. ഓഫീസില്‍ പോകാതെ തന്നെ സഹപ്രവര്‍ത്തകരെ കണ്ടുകൊണ്ട് മീറ്റിംഗ്, സുഹൃത്തുക്കളുമായി ഒരു സായാഹ്ന നടത്തം ഒക്കെ മെറ്റാവേഴ്സില്‍ സാധ്യമാവും. ഇന്ന് വിര്‍ച്വലായി ഭൂമി വാങ്ങുന്ന രീതി വരെ ടെക്ക്ലോകത്തുണ്ട്. ഭാവിയില്‍ ഭൂമിയുടെ വെര്‍ച്വല്‍ പതിപ്പായി മെറ്റാവേഴ്സ് മാറിയേക്കാം.

Related Articles

© 2025 Financial Views. All Rights Reserved