2021ല്‍ രാജ്യത്തെ തൊഴിലാളികളുടെ വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകും

February 13, 2021 |
|
News

                  2021ല്‍ രാജ്യത്തെ തൊഴിലാളികളുടെ വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകും

മുംബൈ: രാജ്യത്തെ തൊഴിലാളികള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. വേതനത്തില്‍ ശരാശരി 6.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വില്‍സ് ടവേര്‍സ് വാട്‌സണ്‍സിന്റെ വേതന ബജറ്റ് പ്ലാനിങ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ലെ ശരാശരി വര്‍ധന 5.9 ശതമാനമായിരുന്നു. ഇതില്‍ നിന്നും ഉയര്‍ന്നതാണ് ഇത്.

ഇന്ത്യയില്‍ സര്‍വേയുടെ ഭാഗമായ കമ്പനികളില്‍ 37 ശതമാനത്തിന് മാത്രമാണ് ബിസിനസ് വരുമാനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നത്. 2020 ലെ മൂന്നാം പാദവാര്‍ഷികത്തില്‍ വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്ന കമ്പനികളുടെ എണ്ണം വെറും 18 ശതമാനമായിരുന്നു.

ഇന്ത്യന്‍ കമ്പനികള്‍ 6.4 ശതമാനം വേതന വര്‍ധനവ് നല്‍കുമെന്ന് വ്യക്തമാക്കുമ്പോള്‍, ഏഷ്യാ പസഫിക് മേഖലയിലെ മറ്റ് പ്രധാന രാജ്യങ്ങളിലെ പ്രതീക്ഷിക്കുന്ന വേതന വര്‍ധനവ് ഇങ്ങിനെയാണ്. ഇന്തോനേഷ്യ 6.5 ശതമാനം, ചൈന ആറ് ശതമാനം, ഫിലിപൈന്‍സ് അഞ്ച് ശതമാനം, സിങ്കപ്പൂര്‍ 3.5 ശതമാനം, ഹോങ്കോങ് മൂന്ന് ശതമാനം.

ഇന്ത്യയിലെ വിവിധ കമ്പനികളിലെ ആകെ ജീവനക്കാരില്‍ 10.3 ശതമാനം പേര്‍ക്ക് 20.6 ശതമാനം വരെ വേതനം വര്‍ധിക്കും. ശരാശരി പ്രകടന മികവുള്ളവര്‍ക്ക് ഒരു രൂപ വര്‍ധിക്കുമ്പോള്‍ മികവുറ്റ പ്രകടന മികവുള്ളവര്‍ക്ക് 2.35 രൂപയും ശരാശരിയിലും മികച്ച പ്രകടനമുള്ളവര്‍ക്ക് 1.25 രൂപയും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read more topics: # Salary, # വേതനം,

Related Articles

© 2025 Financial Views. All Rights Reserved