എണ്ണ ഉപഭോഗ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കും; അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി

January 11, 2020 |
|
News

                  എണ്ണ ഉപഭോഗ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കും; അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി

ദില്ലി: ഇന്ത്യയുടെ എണ്ണ ഉപഭോഗ വളര്‍ച്ച പുതിയ ദശകത്തില്‍ ചൈനയെ മറികടന്നേക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി. . കൂടുതല്‍ റിഫൈനറി നിക്ഷേപകള്‍ക്ക് ഇന്ത്യയില്‍ സാധ്യത കൂടുകയാണ്. എന്നാല്‍ എണ്ണ വിതരണത്തില്‍ മധ്യേഷ്യ നേരിടുന്ന പരിമിതികളെ കൂടുതല്‍ രൂക്ഷമാക്കാനും ഇത് ഇടയാക്കിയേക്കുമെന്ന് ഐഇഎയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ എണ്ണ ആവശ്യകത 2017ല്‍ പ്രതിദിനം 4.4 ദശലക്ഷം ബാരല്‍ ആയിരുന്നത് 2024 ല്‍ 6 ദശലക്ഷം ബാരലിലേക്ക് ഉയരും.അതേസമയം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നേരിയ വളര്‍ച്ച മാത്രമാണ് ഉണ്ടാകുക. ഇത് ക്രൂഡ് ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിക്കുക.

വിതരണത്തില്‍ നേരിടുന്ന തടസങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനയില്‍ 2020 കളുടെ ആദ്യ പകുതിയില്‍ എണ്ണ ആവശ്യകതയിലെ വളര്‍ച്ച ഇന്ത്യയേക്കാള്‍ അല്‍പ്പം കുറവായിരിക്കും. പക്ഷേ ഈ ഗ്യാപ് തുടര്‍ന്ന് വലുതാകാനാണ് സാധ്യത. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകള്‍ വന്‍ തിരിച്ചടിയായിരിക്കും സമ്മാനിക്കുക. എഴ്പത് ഡോളറാണ് ബ്രെന്റ് ക്രൂഡ് ബാരലിന് വില.  അസംസ്‌കൃത എണ്ണയുടെ പശ്ചിമേഷയ്യിലെ ഏറ്റവും വലിയ വിതരണക്കാര്‍ ഇറാഖാണ്. ചൈനയ്ക്കും യുഎസിനും പിന്നാലെയുള്ള മൂന്നാംസ്ഥാനം എണ്ണ ഉപഭോഗത്തില്‍ ഇന്ത്യക്കാണ്.

രാജ്യത്ത് എണ്‍പത് ശതമാനവും ഇറക്കുമതിയിലൂടെയാണ് എണ്ണ ഉപയോഗിക്കുന്നത്. അതില്‍ 65% പശ്ചിമേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.മിഡില്‍ ഈസ്റ്റില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയാണെന്ന് ഐഎഎ അറിയിച്ചു.അടിയന്തിര സമയങ്ങളില്‍ വികസിത രാജ്യങ്ങളിലെ തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം പുറത്തിറക്കുന്നത് ഏകോപിപ്പിക്കുന്ന സ്ഥാപനമാണ് ഐഎഎ. ഇന്ത്യ കരുതല്‍ ശേഖരം  വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യവും റിഫൈന്‍ഡ് പെട്രോളിയത്തിന്റെ അറ്റകയറ്റുമതിക്കാരുമാണ് ഇന്ത്യ.

Related Articles

© 2025 Financial Views. All Rights Reserved