യാത്ര നിയന്ത്രണങ്ങളില്‍ ഇളവ്; യുകെയിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ ഉയര്‍ന്നു

August 05, 2021 |
|
News

                  യാത്ര നിയന്ത്രണങ്ങളില്‍ ഇളവ്;  യുകെയിലേക്കുള്ള വിമാനയാത്ര നിരക്ക് കുത്തനെ ഉയര്‍ന്നു

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യുകെയിലേക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍ വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യുകെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവെന്ന് ഡല്‍ഹിയിലെ യുകെ ഹൈകമ്മകീഷന്‍ അറിയിച്ചു. ഇവര്‍ക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍മതി.

ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിര്‍ബന്ധമാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് ഒമ്പതിനുള്ള ഡല്‍ഹി-ലണ്ടന്‍ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.

Read more topics: # UK, # യുകെ,

Related Articles

© 2024 Financial Views. All Rights Reserved