
ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക്‌സ് നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 50,000 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു. ആഭ്യന്തര ഉത്പാദനം സ്ഥാപിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ അഞ്ച് ആഗോള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഞ്ചുവര്‍ഷത്തിനിടെ പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ വിലവരുന്ന ഉല്‍പാദന-ലിങ്ക്ഡ് ഇന്‍സെന്റീവാണ് (പിഎല്‍ഐ) സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. 2019 -2020 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാകും ഇത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യോഗ്യത നേടുന്നതിന് നിക്ഷേപത്തിന്റെയും വില്‍പ്പനയുടെയും പരിധി പാലിക്കേണ്ട അഞ്ച് കമ്പനികളുടെ പേരുകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പിഎല്‍ഐ പദ്ധതിയുടെ ഭാഗമായി അഞ്ച് ഇന്ത്യന്‍ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കും. മറ്റ് രണ്ട് അനുബന്ധ സംരംഭങ്ങള്‍ക്കൊപ്പം 2025 ഓടെ 10 ലക്ഷം കോടി രൂപയുടെ സ്മാര്‍ട്ട്ഫോണുകളും ഘടകങ്ങളും ഉത്പാദിപ്പിക്കാന്‍ ഇന്ത്യയെ ഈ പ?ദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.