
ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ കാലത്ത് ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ഏറ്റവും മോശം സ്ഥിതിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും താരിഫ് നയങ്ങളുടെ പേരിലാണ് ഇരുരാജ്യങ്ങളും അകന്നതെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പറയുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ശ്രമിച്ചെങ്കിലും പൂര്‍ണ അര്‍ത്ഥത്തില്‍ ഫലിച്ചില്ലെന്ന് സിആര്‍എസ് റിപ്പോര്‍ട്ട് പറയുന്നു. യുഎസ്സില്‍ നി്ന്നുള്ള മൊബൈല്‍ ഫോണുകളുടെ താരിഫുകള്‍ 20 ശതമാനമായി ഇന്ത്യ ഉയര്‍ത്തി.
നേരത്തെ പൂജ്യം ശതമാനമായിരുന്നു മൊബൈല്‍ താരിഫുകള്‍. ട്രംപുമായുള്ള പ്രശ്നങ്ങള്‍ കാരണമാണ് ഇത് ഉയര്‍ന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ താരിഫ് നിരക്കുകളെ ചൊല്ലി തര്‍ക്കം ശക്തമായി. ഇന്ത്യയില്‍ കാര്‍ഷിക മേഖലയ്ക്ക് അടക്കം ഉയര്‍ന്ന താരിഫുകളാണ് ഉള്ളത്. എന്നാല്‍ ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കാറുമില്ല. ഈ പ്രശ്നങ്ങള്‍ യുഎസ്സില്‍ നിന്ന് കയറ്റുമതി നടത്തുന്ന കമ്പനികളെയാണ് ബാധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അമേരിക്കയും വിവിധ രാജ്യങ്ങളും ഇന്ത്യയുടെ ഇത്തരം താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ സംഘടിച്ചിരുന്നു. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും താരിഫ് ഏര്‍പ്പെടുത്തിയ നടപടിയെ സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി താരിഫുകള്‍ ചുമത്തുന്നത് വൈകിപ്പിക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു. യുഎസ് ട്രേഡ് പ്രിഫറന്‍സ് പ്രോഗമില്‍ അംഗത്വം നഷ്ടപ്പെട്ട ഇന്ത്യ പിന്നീട് ഉയര്‍ന്ന താരിഫുകളാണ് ഈടാക്കിയത്. പത്ത് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ന്നു.
1.32 ബില്യണ്‍ യുഎസ് കയറ്റുമതകളെയാണ് താരിഫുകള്‍ ഉയര്‍ത്തിയതോടെ ബാധിച്ചത്. നട്സ്, ആപ്പിളുകള്‍ കെമിക്കലുകള്‍ സ്റ്റീല്‍ എന്നിവയെയാണ് ഇത് ബാധിച്ചത്. ലോക വ്യാപാര സംഘടനയില്‍ ഇരുരാജ്യങ്ങളും പരസ്പരം ഈ നീക്കങ്ങളെ ചോദ്യം ചെയ്തിരുന്നു. അതേസമയം മറ്റ് മേഖലയില്‍ നല്ല രീതിയില്‍ കരാറുകള്‍ നടക്കുന്നുണ്ടെങ്കിലും അമേരിക്കയുമായി വ്യാപാര കരാര്‍ ഇതുവരെ വേണ്ടത്ര ശക്തമായി വന്നിട്ടില്ല.