
ഇന്ത്യയുടെ സുഗന്ധവ്യജ്ഞന കയറ്റുമതി പ്രതിസന്ധിയില്‍. കഴിഞ്ഞ ആഗസ്റ്റ് മാസം മുതല്‍ കയറ്റുമതിയില്‍ മുപ്പത്തിയഞ്ച് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെര്‍ക്കന്റൈസ് എക്‌സ്‌പോര്‍ട് ഫ്രം ഇന്ത്യ സ്‌കീം അനുസരിച്ചുള്ള ഇന്‍സെന്റീവുകള്‍ മുടങ്ങിക്കിടക്കുന്നതാണ് പ്രതിസന്ധികള്‍ക്കിടയാക്കുന്നത്.
ഇത് തുടര്‍ന്നാല്‍ കയറ്റുമതി വീണ്ടും ഇടിഞ്ഞേക്കുമെന്ന് വിപണിയിലെ നിരീക്ഷകര്‍ പറയുന്നു.പ്രതിദിനം 18000 കോടി രൂപയുടെ സുഗന്ധവ്യജ്ഞന കയറ്റുമതിയാണ് ഇന്ത്യയില്‍ നടക്കുന്നത്. 2015ല്‍ വിദേശവ്യാപാരനയത്തിന്റെ ഭാഗമായി എംഇഐഎസ് ഇന്‍സെന്റീവുകള്‍ നടപ്പിലാക്കിയത്.ഇതനുസരിച്ച് രണ്ട് മുതല്‍ ഏഴ് ശതമാനം നികുതിയിളവ് കയറ്റുമതിക്കാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇന്‍സെന്റീവ് മുടങ്ങിയതോടെ ഇതും ലഭിക്കാതെയായി. മുളക്,ജീരകം,മഞ്ഞള്‍,ഓയിലുകള്‍,ഓയില്‍ എക്‌സ്ട്രാറ്റുകള്‍ എന്നിവയാണ് കൂടുതലും കയറ്റുമതി ചെയ്യുന്നത്.