
ഐപിഒ ജൂണ്‍ 24 ന് തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാനപ്പെട്ട ചെറുകിട-ഇടത്തരം ഓണ്‍ലൈന്‍ ബിസിനസ് സംരംഭകരുടെ ഇന്ത്യാമാര്‍ട്ട് ഐപിഒ ജൂണ്‍ 24 ന് തുടങ്ങും. മൂന്ന് ദിവസമാണ് ഐപിഒ നീണ്ടു നില്‍ക്കുക. ജൂണ്‍ 24,25, 26 തീയതികളിലാണ് ഐപിഒ നടക്കുക. ഐപിഒയിലൂടെ വിവിധ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും.
അതേസമയം വിവിധ കമ്പനിയുടെ നിക്ഷേപകരും, സംരംഭകരും ചേര്‍ന്ന് 48.88 ലക്ഷം ഓഹരികളാണ് വില്‍പ്പനയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഒഹരികള്‍ വാങ്ങാന്‍ നിക്ഷേപരുടെ നീണ്ട നിര ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഒ വിപണി മൂല്യം 475.5 കോടിയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഐപിഒയില്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തിയേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുന്നത്.
എന്നാല്‍ ഐപിഒയുടെ പ്രധാനപ്പെട്ട ഓഹരികളായ വെഞ്ചര്‍ കാപ്പിറ്റല്‍, അമഡ്യൂസ് കാപിറ്റല്‍ പാര്‍ടണേഴ്‌സ്, ക്യോണ കാപറ്റല്‍ പവര്‍ തുടങ്ങിയ സംരംഭകര്‍ അവരുടെ ഓഹരികള്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.