ടിക് ടോക്കിന്റെ ഇന്ത്യന്‍ എതിരാളി ട്രെല്ലിന് 1.2 കോടിയിലധികം ഡൗണ്‍ലോഡുകള്‍

July 09, 2020 |
|
News

                  ടിക് ടോക്കിന്റെ ഇന്ത്യന്‍ എതിരാളി ട്രെല്ലിന് 1.2 കോടിയിലധികം ഡൗണ്‍ലോഡുകള്‍

ചൈനീസ് എതിരാളിയായ ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനായ ട്രെല്ലിന് ഉപഭോക്താക്കള്‍ കൂടിയതായി റിപ്പോര്‍ട്ട്. 1.2 കോടിയിലധികം ഡൗണ്‍ലോഡുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആപ്പ് അവകാശപ്പെടുന്നു. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വെളിപ്പെടുത്തലുമായി ട്രെല്‍ രംഗത്തെത്തിയിരിക്കുന്നത്. വിപണിയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനുകള്‍ നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടുന്നു.

പ്രതിദിന സജീവ ഉപയോക്താക്കളില്‍ 5 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയ ആപ്ലിക്കേഷന്‍ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പ്രതിമാസം 2 കോടി പ്രതിമാസ സജീവ ഉപയോക്താക്കള്‍ എന്ന നിലയിലേയ്ക്ക് എത്തിയെന്ന് ട്രെലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സഹസ്ഥാപകന്‍ പുല്‍കിത് അഗര്‍വാള്‍ പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്ത ധീരമായ തീരുമാനത്തിന് തൊട്ടുപിന്നാലെ വെറും 5 ദിവസത്തിനുള്ളില്‍ 12 മില്യണ്‍ ഡൗണ്‍ലോഡുകള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ആപ്ലിക്കേഷനിലെ ഏകദേശം 2.2 ലക്ഷം ഉള്ളടക്ക സ്രഷ്ടാക്കളുടെ സഹായത്തോടെ, ഒരു ദിവസം കൊണ്ട് ആകെ 5 ലക്ഷം പോസ്റ്റ് അപ്ലോഡുകള്‍ ലഭിച്ചതായി അപ്ലിക്കേഷന്‍ അവകാശപ്പെട്ടു. ആപ്ലിക്കേഷന്റെ പ്ലേ സ്റ്റോര്‍ ലിസ്റ്റിംഗില്‍, 40 ലക്ഷത്തിലധികം സ്രഷ്ടാക്കളുടെയും 'ട്രെല്ലര്‍മാരുടെയും' ഒരു കമ്മ്യൂണിറ്റി ഉള്ളതായും ആപ്പ് അവകാശപ്പെടുന്നു.ഇപ്പോള്‍, ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ 10 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് കാണിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved