
ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളിലെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ മറ്റ് മേഖലകളിലെ ബാങ്കുകളേക്കാള്‍ മന്ദഗതിയിലായിരിക്കും കൊവിഡ് -19 ന് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് മടങ്ങിയെത്തുകയെന്ന് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് (എസ് ആന്റ് പി) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. 2023 ന് ശേഷം മാത്രമേ ഈ മേഖലകളിലെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് എത്തുകയുള്ളൂവെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി.
സെപ്റ്റംബര്‍ 24 ന് പുറത്തിറക്കിയ 'ഗ്ലോബല്‍ ബാങ്കിംഗ്: റിക്കവറി 2023 ആന്‍ഡ് ബിയോന്‍ഡ്' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍, അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി, 'വൈകി പുറത്തുകടക്കുന്ന' ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് മഹാമാരിയ്ക്ക് മുമ്പുതന്നെ കാര്യമായ ആസ്തി-ഗുണനിലവാര പ്രശ്നങ്ങളുണ്ടായിരുന്നപവെന്നും പറഞ്ഞു. 2020 ല്‍ വളര്‍ന്നുവരുന്ന വിപണികളിലെ ബാങ്കുകളില്‍ വായ്പാ നഷ്ടത്തില്‍ കുത്തനെ വര്‍ധനവുണ്ടാകുമെന്ന് എസ് ആന്റ് പി പറഞ്ഞു.
എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഉയര്‍ത്താനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രമേണ പുരോഗതി കൈവരിക്കാനുള്ള സാധ്യതയുമുണ്ട്. മറ്റ് വളര്‍ന്നുവരുന്ന വിപണികള്‍ 2023 ല്‍ അല്ലെങ്കില്‍ അതിനുശേഷമുള്ള വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വീണ്ടെടുക്കല്‍ 2022 അവസാനത്തോടെ ചൈനീസ് ബാങ്കിംഗ് സംവിധാനത്തിന് സാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളില്‍ ആസ്തിയുടെ ഗുണനിലവാരം കുറയുന്നതിന്റെ മുഴുവന്‍ ഫലവും 2021 ല്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.