ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഇന്ത്യയ്ക്ക് വേണ്ടത് 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

January 25, 2022 |
|
News

                  ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഇന്ത്യയ്ക്ക് വേണ്ടത് 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

ഡിജിറ്റല്‍ സേവനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും ഓണ്‍ലൈന്‍ ട്രാഫിക്കും പിന്തുണയ്ക്കാന്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 2025ഓടെ 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്റെ (ഡിഐപിഎ) സഹകരണത്തോടെ അടുത്തിടെ ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് (ഇവൈ) പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025-ഓടെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഫിസിക്കല്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ ആവശ്യമായ നിക്ഷേപത്തിനായുള്ള ഡാറ്റ പ്രൊജക്ഷന്‍ ആണ് ഇവര്‍ പുറത്തുവിട്ടിട്ടുള്ളത്. 'ഇത് ഹെല്‍ത്ത് ടെക്, എഡ്യൂടെക്, കണ്‍സ്യൂമര്‍ ടെക് എന്നിവയുടെ വികാസത്തിന് വഴിയൊരുക്കും. ഇപ്പോള്‍ ഈ മേഖലയില്‍ രണ്ടാം തട്ടിലുള്ള രാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്. 200 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇ-കൊമേഴ്‌സ് വിപണിയും 12 ബില്യണ്‍ ഡോളറിന്റെ എഡ്യൂടെക് വിപണിയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' ഇ വൈ എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ടിഎംടി നേതാവ് പ്രശാന്ത് സിംഗാള്‍ പറഞ്ഞു.

ഇന്ത്യ ഡിജിറ്റലില്‍ നവീനത കൈവരിക്കുകയാണ്. ഈ വിപ്ലവം സംഭവിക്കണമെങ്കില്‍, നമുക്ക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടായിരിക്കണം. ടവര്‍ കമ്പനികള്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളായി മാറുകയാണ്. ഇതിന് അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ ഏകദേശം 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read more topics: # Digital india,

Related Articles

© 2025 Financial Views. All Rights Reserved