
2016 നവംബര്‍ എട്ടിന് മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ ആഘാതത്തിന്റെ മുറിവ് ഇന്ത്യയില്‍ നിന്ന് ഇപ്പോഴും വിട്ട് മാറിയിട്ടില്ല. രാജ്യത്തെ വ്യവസായിക മേഖലയും, നിര്‍മ്മാണ, കാര്‍ഷിക മേഖലയും, റിയല്‍ എസ്‌റ്റേറ്റ് മേഖലയുമെല്ലാം തകര്‍ച്ചയിലേക്കെത്തിയിരിക്കുകയാണ്. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സമ്പദ്‌വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാറിന്റെ കടം തന്നെ അധികരിക്കുകയും ചെയ്തു. മോദിസര്‍ക്കാറിന്റെ 2018 ലെ ആകെ കടം 82,03,253 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് വിലയിരുത്തല്‍. ഈ കടബാധ്യതയെല്ലാം നികത്താന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി കരുതല്‍ധനം പിടിച്ചുവാങ്ങിയത്. എന്നാല്‍ കരുതല്‍ ധനം പിടിച്ചുവാങ്ങിയിട്ടും സര്‍ക്കാറിന്ന് അധിക സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിണുപോയെന്നര്‍ത്ഥം. സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് ഫണ്ട് സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്.
എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതസിന്ധി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആഭ്യന്തര ഉപഭോഗ മേഖലയും, ആഭ്യന്തര വ്യാപാര മേഖലയുമെല്ലാം കൂടുതല്‍ തളര്‍ച്ചയിലേക്ക് നീങ്ങും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ 2022 ലെ അഞ്ച് ട്രില്യണ്‍ ഇക്കോണമിക്ക് വെല്ലുവിളിയാകുമെന്നുറപ്പാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ മൂലം സമ്പദ്‌വ്യവസ്ഥയുടെ നഷ്ടം രണ്ട് ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മൂലം 2.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്‍ആര്‍സിയും പൗരത്വ നിയമ ഭേദദതിയും നടപ്പിലാക്കുന്നതോടെ സര്‍ക്കാറിന് ഭീമമായ സാമ്പത്തിക ചിലവ് ഉണ്ടായേക്കും. ഏകദേശം 54000 കോടി രൂപയോളമാണ് ഇതിനായി കണക്കാക്കുന്നത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം പെരുകിയ സാഹചര്യത്തില്‍ ഇത്തരം നയങ്ങള്‍ നടപ്പിലാക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധി സൃ്ഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
കാശ്മീരിന്റെ നഷ്ടം ഇങ്ങനെ
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്. lockdown in Indian-administered Kashmir has cost its economy more than 2.4 billion since the government stripped it of its special status, officials of the Himalayan region's main trade organisation said on Wednesday. 'In the last 120 days we have witnessed how each and every sector has bled ......... we fear this crisis will further intensify in 2020,' Sheikh Ashiq Ahmed, president of the Kashmir Chamber of Commerce and Industry (KCCI), told Reuters.
കാശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(കെസിസിഐ) ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാശ്മീരിന്റെ ഉപമേഖലയെയും വ്യാപാരം മേഖലയെയുമെല്ലാം അനുച്ഛേദം 371 റദ്ദ് ചെയ്തതിനെ തുടര്‍ന്ന് തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്. ടെലികോം വ്യവസായ മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും, രാജ്യത്തെ മുഖ്യ കമ്പനികള്‍ക്കുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ നഷ്ടം നേരിട്ടുണ്ട്.
എന്നാല്‍ ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും, വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം ജമ്മു ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട് മേഖലകളില്‍ പുതുതായി അധികാരത്തില്‍ വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാല് മാസത്തോളം ഇന്റര്‍നെറ്റ് സേവനം ജമ്മുകാശ്മീരില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നിരവധി ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായിട്ടുണ്ട്. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള പുകിലാണിത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്സാപ്പ് ഉപയോഗിക്കാതിരുന്നാല്‍ എക്കൗണ്ട് നഷ്ടപ്പെടും. ആട്ടോമാറ്റിക്കല്‍ ലെവലിലാണ് വാട്സാപ്പ് എക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതോടെ നിരവധി വാട്സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്.
ഇപ്പോള്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ തൊഴില്‍ മേഖലയെയും സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ വ്യവസായിക ഉത്പ്പാദന മേഖല പോലും ഇപ്പോള്‍ ഏറ്റവും വലിയ തളര്‍ച്ചയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് അപകടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ സമ്പദ്വ്യവസ്ഥ തളര്‍ച്ചയിലേക്ക് നീങ്ങും
ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയില്‍ വരുത്തുന്ന ഭേദഗതി നിക്ഷേപകരെ ഒന്നാകെ പിന്നോട്ടുവലിച്ചേക്കും. അതേസമയം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണെന്നുള്ള ആക്ഷേപം ശക്തമാണ്. വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ട് പോലും കേന്ദ്രസര്‍ക്കാറിന്റെ കൈവശം ഇപ്പോഴില്ല. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനത്തിന്റെ പങ്ക് പിടിച്ചുവാങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണിപ്പോള്‍. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കി ഫണ്ട് കണ്ടെത്താനുള്ള തിടുക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ ബിപിസിഎല്‍ അടക്കുമുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുന്നതോടെ കേന്ദ്രസര്‍ക്കാറിനും രാജ്യത്തിനും ഭീമമായ നഷ്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000 കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്. 30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.