
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്. കേന്ദ്രസര്‍ക്കാറിന് ഒരുപിടിയും കിട്ടാത്ത കാര്യങ്ങളാണ് ഇപ്പോഴുള്ളത്. നോട്ട് നിരോധം നടപ്പിലാക്കിയതിന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ് അതിഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഉപഭോഗ നിക്ഷേപ മേഖലയിലെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയാണ് രൂപപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി തന്നെയാണിത് കാണം. ബാങ്കിങ് മേഖലയിലെ വായ്പാ ശേഷി കുറഞ്ഞത് മൂലം രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശം കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം മാന്ദ്യം പടരുമ്പോഴും കേന്ദ്രസര്‍ക്കാറിന് ഒരു കുലുക്കവുമില്ലെന്ന ആക്ഷേപവും ശക്തമാണ്. ഒരു മേഖല പ്രതിസന്ധിയില്‍ നിന്ന് കരകയറുമ്പോള്‍ മറ്റ് മേഖലകള്‍ തകര്‍ന്നടിയുന്ന അവസ്ഥയാണ് രൂപപ്പെട്ടിട്ടുള്ളത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിന്റെ പ്രവചനമനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍. ധനകാര്യ മേഖലയിലെ മോശം പ്രകടനമാണ് ജിഡിപി നിരക്കില്‍ കുറവവ് രേഖപ്പെടുത്താന്‍ കാരണമാവുക. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ തളര്‍ച്ച മൂലം വാഹന വിപണിയുടെ വളര്‍ച്ചയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പുവര്‍ഷം നടപ്പിലാക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്. എന്നാല്‍ മാന്ദ്യത്തില്‍ നിന്ന് കരകയരാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പുനരുജ്ജീവന പാക്കേജുകള്‍ നടപ്പിലാക്കിയിട്ടും വ്യക്തമായ പരിഹാരം കണ്ടെത്താന്‍ സാധ്യമായി്ട്ടില്ല.
രാജ്യത്തെ 374 ജില്ലകളില്‍ പൊതുമേഖല ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയുടെ ഫലമായി ഒക്ടോബറില്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ചത് 2.25 ലക്ഷം കോടി രൂപയുടെ വായ്പ. കേന്ദ്രധനമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. പൊതുമേഖലാ ബാങ്കുകള്‍ സംഘടിപ്പിച്ച വായ്പാ മേളയ്ക്ക് വന്‍ സ്വീകര്യത ലഭിച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമക്കുന്നത്. കോര്‍പ്പറേറ്റകള്‍ക്ക് മാത്രമായി 1.23 ലക്ഷം കോടി രൂപയോളം വായ്പയായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വിതരണം ചെയ്ത മൊത്തം തുകയുടെ പകുതിയാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആകെ 19,627.26 കോടി രൂപയോളമാണ് ആകെ വിതരണം ചെയ്തത്. ഈ തുക പ്രധാനമായും സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് രണ്ട് ഘടങ്ങളിലായാണ് പൊതുമേഖലാ ബാങ്കുകള്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഒമ്പത് വരെ രാജ്യത്തെ 226 ജില്ലകളിലും, ഒക്ടോബര്‍ ഒന്നുമുതല്‍ 25 വരെ 148 ജില്ലകളിലുമാണ് പൊതുമേഖലാ ബാങ്കുകള്‍ രാജ്യവ്യപകമായി വായ്പാ മേളകള്‍ സംടിപ്പിച്ചത്.
രാജ്യത്ത് ഇപ്പോള്‍ പടര്‍ന്നുപിടിച്ച മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലാ ബാങ്കുകള്‍ രാജ്യത്തെ 374 ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ചത്. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയെ അഥിജീവിക്കുക, ചെറുകിട, വ്യവസായിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, നിര്‍മ്മാണ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധികളെ അതിജിവിക്കുക ബാങ്കിങ് മേഖലയുടെ വായ്പാ ശേഷി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജ്യത്ത് പൊതുമേഖലാ ബാങ്കുകള്‍ രാജ്യവ്യാപകമായി വായ്പാ മേളകള്‍ സംഘടിപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകള്‍ മൊത്തം വായ്പാ വിതരണത്തില്‍ ആകെ വിതരണം നടത്തിയത് വന്‍തുകയാണെന്നാണ് കേന്ദ്രധനന്ത്രാലയം പുറത്തവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എംഎസ്ഇകള്‍ മാത്രമായി 23,254 കോടി രൂപയോളമാണെന്നാണ് കണക്കുകളിലിൂടെ ചൂണ്ടിക്കാന്നത്. കാര്‍ഷിക മേഖലയില്‍ മാത്രമായി 46,800 കോടി രൂപയോളം ഇതില്‍ വിതരണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.
കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചിട്ടും നിക്ഷപ മേഖലയിലും വ്യസായിക മേഖലയിലുമെല്ലാം തളര്‍ച്ച തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. അതേസമയം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. വ്യവസായിക ഉത്പ്പാദനത്തിലും, കണ്‍സ്ട്രക്ഷന്‍ മേഖലയിലുമെല്ലാം നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തില്‍ വലിയ തളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ (ജിഎഫ്സിഎഫ്) ല്‍ അഥവാ മൊത്ത സ്ഥിര മൂലധന നിക്ഷേപ സമാഹരണത്തില്‍ സെപ്റ്റംബറില്‍ ഇടവ് രേഖപ്പെടുക്കിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
വിവിധ റേറ്റിങ് ഏജന്‍സികളും നിലവില്‍ ഇന്ത്യയുടെ ളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. ആഗോള റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.1 ശതമാനമായാണ് വെട്ടിക്കുറച്ചത്. അതേസമയം നേരത്തെ ക്രിസില്‍ വിലയിരുത്തിയത് 6.3 ശതമാനമായിരുന്നു. നോമുറ നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായും വെട്ടിക്കുറച്ചു. ഉപഭോഗ നിക്ഷേപ മേഖലയിലും, കാര്‍ഷിക വ്യാപാര മേഖലയിലുമെല്ലാം രൂപപ്പെട്ട തളര്‍ച്ചയാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ പ്രധാന കാരണമാകുക എന്നാണ് വിലയിരുത്തല്‍.
പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ആര്‍ബിഐ ചുരുക്കുമ്പോള്‍
നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ആര്‍ബിഐ വെട്ടിക്കുറക്കുമ്പോള്‍ ഓഹരി വിപണിയില്‍ വലിയ ആശയകുഴപ്പങ്ങള്‍ രൂപപ്പെടും. മാന്ദ്യം മൂലം രൂപയുടെ മൂല്യത്തില്‍ ഭീമമായ ഇടിവ് സംഭവിക്കുന്നതോടെ നിക്ഷേപകരുടെ പിന്‍മാറ്റവും ശക്തമാകും. ഇത് വിപണിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക. നിലവില്‍ പലിശ നിരക്കില്‍ വലിയ മാറ്റങ്ങളൊന്നും ആര്‍ബിഐ വരുത്താത്ത സ്ഥിതിക്ക് രാജ്യത്തെ വിപണി കേന്ദ്രങ്ങളില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.