
2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്. പൊതുചിലവിടല്‍ കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും, കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്. ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ ചില നയങ്ങളാണ് സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത്് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.
ബിഎസ് VI ന്റെ നിബന്ധനകള്‍ കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിങ് മേഖല നേരിടുന്ന വെല്ലുവിളികള്‍
രാജ്യത്തെ ബാങ്കിങ് മേഖല അനുഭവിക്കുന്ന പ്രതിസന്ധിയാണ് മറ്റൊന്ന്. കിട്ടാക്കട പ്രശ്‌നങ്ങളുടെ വലയത്തിലാണ് രാജ്യത്തെ ബാങ്കിങ് മേഖലയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ രജ്യത്തെ വായ്പാ വളര്‍ച്ചയില്‍ കുറവുണ്ടായേക്കും. ബാങ്കിങ് മേഖലയിലെ വായ്പാ വളര്‍ച്ച 6.5 അല്ലെങ്കില്‍ ഏഴ് ശതമാനമായി കുറയുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ വ്യക്തമാക്കിയിട്ടുള്ളത്. 58 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വായ്പാ വളര്‍ച്ച ശേഷിയായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്. കമ്പനികളുടെ പ്രവര്‍ത്തന മൂലധനത്തിലുണ്ടായ ചില ഏറ്റക്കുറച്ചിലാണിതിന് കാരണം. അതേസമയം ബാങ്കിങ് മേഖലയില്‍ രൂപപ്പെട്ട ഈ പ്രതിസന്ധി കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കും.
എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രകടമാക്കിയാലും രാജ്യത്തെ ബാങ്കിങ് മേഖലയിലെ വായ്പാ വളര്‍ച്ചാ 6.5 ട്രില്യണ്‍ അല്ലെങ്കില്‍ ഏഴ് ട്രില്യണ്‍ ആയിരിക്കുമെന്നാണ് ഐസിആര്‍എ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ ബാങ്കിങ് മേഖലയിലെ വായ്പാ വളര്‍ച്ചയേക്കാള്‍ 40-45 ശതമാനം ഇടിവാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഡിസംബറിലെ വായ്പാ വളര്‍ച്ചയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ഇന്‍ക്രിമെന്റല്‍ ക്രെഡിറ്റ് 80,000 കോടി രൂപയോളമാണെന്നാണ് പറയുന്നത്. എന്നാല്‍ ബാങ്കുകള്‍ വായ്പാ മേഖലയിലേക്ക് ആകെ 2019 ല്‍ ആകെ വിതരണം ചെയ്തത് 5.4 ട്രില്യണ്‍ രൂപയും, 2018 ല്‍ ഡിസംബര്‍ വരെ ബാങ്കുകള്‍ 1.7 ട്രില്യണ്‍ രൂപയുമാണെന്നാണ് പറയുന്നത്.
രാജ്യത്തെ 37 ഷെഡ്യൂള്‍ ബാങ്കുകളുടെ 2019 സെപ്റ്റംബര്‍ വരെ 7.9 ശതമാനമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പൊതുമേഖലാ ബാങ്കുകളിലെ വായ്പാ വളര്‍ച്ച 4.4 ശതമാനവും, സ്വകാര്യ മേഖലയിലെ ബാങ്കുകളില്‍ 15 ശതമാനവുമാണ് വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. സാമ്പത്തിക മേഖല തളര്‍ച്ചയിലേക്കെത്തിയതോടെ രാജ്യത്തെ സ്വകാര്യ നിക്ഷേ മേഖലയെല്ലാം ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വന്നുവെന്നാണ് വിലയിരുത്തല്‍. അടുത്ത ഏതാനും മാസങ്ങളില്‍ രാജ്യത്തെ ബാങ്കിങ് മേഖയിലെ വായ്പാ ശേഷി തിരിച്ചുവരവിന്റെ പാതയിലേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴത്തെ സ്ഥിതി ശക്തമായാല്‍ 2022 ലെ അഞ്ച ട്രില്യണ്‍ ഇക്കോണമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷക്കൊത്തെ സമ്പദ് വ്യവസ്ഥ വളരുന്നില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിലയിരുത്തപ്പെടുന്നത്. ജിഎസ്ടി വരുമാനത്തിലക്കം ഭീമമായ കുറവ് വന്നതോടെ സര്‍ക്കാറിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ടില്ലാതെ പോയി. നവംബറിലെ ജിഎ്‌സ്ടി സമാഹരണം മാത്രമാണ് ഒരു ലക്ഷം കോടി രൂപയ്്ക് മുകളിലേക്കെത്തിയത്.
2018 നവംബറിനെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനവാണ് ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത്. 2018 നവംബര്‍ മാസത്തില്‍ ജിഎസ്ടി സമാഹരണത്തില്‍ രേഖപ്പെടുത്തിയത് ഏകദേശം 97,637 കോടി രൂപയായിരുന്നു. അതേസമയം 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി സമാഹരണം ഏദേശം 95,380 കോടി രൂപയായിരുന്നു. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയിട്ടും കേന്ദ്രസര്‍ക്കാറിന് പ്രതീക്ഷിച്ച രീതിയില്‍ ജിഎസ്ടിയിലൂടെ വരുമാന നേട്ടം കൊയ്യാന്‍ സാധ്യംമാകുന്നില്ലെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ ആഭ്യന്തര ഉപഭോഗം തിരിച്ചുവരവിന്റെ ലക്ഷണത്തിലാണെന്നും, സാമ്പത്തിക മേഖലയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ടെന്നും ഇത് മൂലമാണ് നവംബറിലെ ജിഎസ്ടി സമാഹരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നവംബര്‍ മാസത്തിലെ ജിഎസ്ടി പിരിവില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരുന്നു അത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണത്തില്‍ ആകെ 2.5 ശതമാനം ഇടിവും, ഒക്ടോബറില്‍ 5.3 ശതമാനം ഇടിവുമാണ് ആകെ ഉണ്ടായിയിട്ടുള്ളത്. 2018 നെ അപേക്ഷിച്ചുള്ള കണക്കുകളാണിത്. അതേസമയം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ജിഎസ്ടി സമാഹരണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്. 3.38 ശതമാനം വര്‍ധനവാണ് ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജിഎസ്ടിയിലൂടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറില്‍ കേന്ദ്ര ജിഎസ്ടിയിലെ വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 16,630 കോടി രൂപയാണെന്നാണ് കണക്കുളിലൂടെ തുറന്നുകാട്ടുന്നത്. സംസ്ഥാന ജിഎസ്ടിയിലെ ആകെ സമാഹരണം 22,598 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കയറ്റമതി ഇറക്കുമതിയിലെ ആകെ ജിഎസ്ടി സമാഹരണം 45,069 കോടി രൂപയുമാണ്.
ഈ വര്‍ഷം മൂന്നാം തവണയാണ് ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് തഴെ എത്തിയിട്ടുള്ളത്. അതേസമയം മേയ് മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 1,00,289 കോടി രൂപയും, ഏപ്രില്‍ മാസത്തില്‍ 1,13,865 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍, മെയ് മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്കെത്തിയ സ്ഥാനത്താണ് ജൂണില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെ എത്തിയത്. ജിഎസ്ടിയിലൂടെ നികുതി തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങളെ പൊളിച്ചെഴുതുകയാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സര്‍ക്കാറിന്റെ ചിലനയങ്ങള്‍ മൂലമുണ്ടായ നഷ്ടങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്. lockdown in Indian-administered Kashmir has cost its economy more than 2.4 billion since the government stripped it of its special status, officials of the Himalayan region's main trade organisation said on Wednesday. 'In the last 120 days we have witnessed how each and every sector has bled ......... we fear this crisis will further intensify in 2020,' Sheikh Ashiq Ahmed, president of the Kashmir Chamber of Commerce and Industry (KCCI), told Reuters.
മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സമ്പദ്വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാറിന്റെ കടം തന്നെ അധികരിക്കുകയും ചെയ്തു. മോദിസര്‍ക്കാറിന്റെ 2018 ലെ ആകെ കടം 82,03,253 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നാല് വര്‍ഷം കൊണ്ട് സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് വിലയിരുത്തല്‍. ഈ കടബാധ്യതയെല്ലാം നികത്താന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി കരുതല്‍ധനം പിടിച്ചുവാങ്ങിയത്. എന്നാല്‍ കരുതല്‍ ധനം പിടിച്ചുവാങ്ങിയിട്ടും സര്‍ക്കാറിന്ന് അധിക സാമ്പത്തിക ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിണുപോയെന്നര്‍ത്ഥം. സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് ഫണ്ട് സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്.