
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിശക്തമായ വെല്ലുവിളികള്‍ക്കൊണ്ട് ഇപ്പോള്‍ വീര്‍പ്പുമുട്ടുകയാണ്. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും, വ്യവസായ മേഖലകളും ഇപ്പോള്‍ തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പകരം കേന്ദ്രം രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള തിടുക്കത്തിലാണിപ്പോള്‍. എല്ലാം കുഴഞ്ഞുമറിയുമ്പോള്‍ കേന്ദ്രം കയ്യും കെട്ടി നോക്കിനില്‍ക്കുന്നുവെന്നാണ് മറ്റൊരു വസ്തുത. ഫിബ്രുവരി ഒന്നിന് ധനമനന്ത്രി നിര്‍മ്മല സീതാരാമന്‍ അവകരിപ്പിക്കുന്ന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഒരുപക്ഷേ ഉണ്ടായേക്കാം. പക്ഷേ എല്ലാ മേഖലകളും ഇതുവരെ നേരിടാത്ത പ്രതിസന്ധി അഭിുഖീകരിക്കുമ്പോള്‍ എങ്ങനെയാകും ബജറ്റ് പ്രഖ്യാപനങ്ങള്‍ നിര്‍മ്മല സീതരാമന്‍ നടത്തുക എന്നതാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്് ശതമാനമോ, അതിന് താഴേക്കോ ചുരുങ്ങാന്‍ സാധ്യതകള്‍ ഉണ്ട്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ ദുര്‍ബലാവസ്ഥ പരിഗണിച്ച് ഈ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.
നോട്ടുനിരോധനത്തിന്റെ കെടുതികള്‍, ജിഎസ്ടി തുടങ്ങിയ പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അപകടത്തിലേക്കെത്തിച്ചെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ട് പോലും കേന്ദ്രസര്‍ക്കാറിന്റെ കൈവശം ഇപ്പോഴില്ല. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനത്തിന്റെ പങ്ക് പിടിച്ചുവാങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണിപ്പോള്‍. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കി ഫണ്ട് കണ്ടെത്താനുള്ള തിടുക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ അഠക്കമുള്ള കമ്പനികളില്‍ മാര്‍ച്ച് മാസത്തോടെ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ കേന്ദ്രസര്‍ക്കര്‍ എന്നാല്‍ ബിപിസിഎല്‍ അടക്കുമുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുന്നതോടെ കേന്ദ്രസര്‍ക്കാറിനും രാജ്യത്തിനും ഭീമമായ നഷ്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000 കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്. 30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
കടത്തില്‍ മുങ്ങിയ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നചതിന് പകരം വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ പോലെയുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള നീക്കമാണിപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. 58,351 കോടി രൂപയോളം കടബാധ്യതയുള്ള ്എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാതെയാണ് സര്‍ക്കാര്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങള്‍ സ്വകീരിച്ച് വിവിധ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വലിയ സാമ്പത്തിക പ്രതസന്ധിയാണ് നേരിടുന്നത്. ഏത് നിമിഷവും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.
സാമ്പത്തിക പ്രതസിന്ധിയില്‍ വീണ ഇന്ത്യ
രാജ്യത്തെ തൊഴില്‍ മേഖലയും, ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയും വലിയ പ്രതസിന്ധി അഭിമുഖീരിക്കുകയാണ്. ഇതൊന്നും കണ്ണുതുറന്ന് കാണാതെയാണ് സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ ഭേഗതി വരുത്തി രാജ്യത്തെ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതസിന്ധിയിലേക്ക് തള്ളിവിട്ടത്. ഈ പോക്ക് പോയാല്‍ രാജ്യം ഏറ്റവും വലിയ ഭീതിയലകപ്പെടും. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ സര്‍ക്കാര്‍ കാര്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്ന നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറച്ചതും അതുകൊണ്ടാണ്. വളര്‍ച്ചാ നിരക്കിലെ ഇടിവ് പോലും സര്‍ക്കാര്‍ കണ്ണുതുറന്നുകാണുന്നില്ല. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.
ജമ്മുകാശ്മീരിനെ പോലും അപകടത്തിലേക്കെത്തിച്ച പരിഷ്‌കാരങ്ങള്‍
ജമ്മുകാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നാല് മാസക്കാലമാണ് ഇന്റര്‍നെറ്റ് സേവനം എടുത്തുകളഞ്ഞത്. ഇത് മൂലം ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. ഡിജിറ്റല്‍ മേഖല താറുമാറായി, ബാങ്കിങ് സേവനങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടായി, ബിസിനസ് മേഖലയില്‍ തളര്‍ച്ച രൂപപ്പട്ടു. എല്ലാം കുഴഞ്ഞുമറിഞ്ഞു നാല് മാസക്കാലം കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നിലപാട് മൂലം. അതേസമയം ഇത് കേന്ദ്രസര്‍ക്കാറിന്റെ ധിക്കാരമാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിക്കുകയെന്നത് കേന്ദ്രസര്‍ക്കാറിന്റെ ഒരു ശീലമായി മാറിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാട് മൗലീകവകാശ ലംഘനമാണെന്നാണ് വിലിയരുത്തപ്പെടുക.
എന്നാല്‍ സുപ്രീം കോടതി തന്നെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ തെറ്റായ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പുനപരിശോധിക്കണമെന്നും, ഇന്റര്‍നെറ്റ് സേവനം മൗലിക അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. അനിശ്ചിത കാലത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്തങ്ങളിലുള്ള ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടിതിയുടെ ഈ നിരീക്ഷണം.
അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് ജമ്മുകാശ്മീരില്‍ ടെലികോം സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിരോധാജ്ഞയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം നിരോധിക്കുന്ന ഭരണഘടനാ വിരുദ്ധമാണെന്നാണ് വിലയിരുത്തുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ജമ്മുവില്‍ ഉണ്ടായ നഷ്ടം സര്‍ക്കാറിന് മൂടിവെക്കാനാകില്ല. ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അടക്കം നഷ്ടത്തിലേക്ക് വഴുതി വീണു. രാജ്യത്തുണ്ടായ ഏറ്റവും വലിയ നഷ്ടമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങല്‍ വിച്ഛേദിച്ച് കേന്ദ്രം നടത്തുന്ന നീക്കം ജനാധിപത്യ വിരുദ്ധവും, അഭിപ്രായ സ്വാതന്ത്രത്തിന് വിലേക്കേര്‍പ്പെടുത്തുന്നതിന് തുല്യമാണെന്നാണ് മറ്റൊരു വാദം. എന്നാല്‍ ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിക്കുന്ന ഒറു സമൂഹത്തിന് നേര, ഭരണഘടം നടത്തുന്ന ഈ വിലയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പോലും ബാധിക്കും.
ജമ്മുകാശ്മീരിന് നഷ്ടം 2.4 ബില്യണ്‍ ഡോളര്‍
കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം മേഖലയില്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വ്യാപാര മേഖലിയില്‍ തന്നെ ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇറക്കുമതി, കയറ്റുമതി വ്യാപാരത്തെയും, അടിസ്ഥാന സൗകര്യ വികസനത്തെയുമെല്ലാം കേന്ദ്രം നടപ്പിലാക്കിയ നയങ്ങല്‍ മൂലം ഗുരുതരമായി ബാധിച്ചു. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ മേഖലയിലെ വ്യാപാര മേഖലയില്‍ 2.4 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഉണ്ടാക്കിയത്.
കാശ്മീര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(കെസിസിഐ) Kashmir Chamber of Commerce and Industry (KCCI), told Reuters.ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാശ്മീരിന്റെ ഉപമേഖലയെയും വ്യാപാരം മേഖലയെയുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ തുടര്‍ന്ന് തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായിട്ടുണ്ട്. ടെലികോം വ്യവസായ മേഖലയെ പോലും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും, രാജ്യത്തെ മുഖ്യ കമ്പനികള്‍ക്കുമെല്ലാം അനുച്ഛേദം 370 റദ്ദ് ചെയ്തതിനെ നഷ്ടം നേരിട്ടുണ്ട്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ടെലികോം കമ്പനികളും നഷ്ടത്തില്‍
ജമ്മുആന്‍ഡ് കാശ്മീരില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്ലിന് ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വരിക്കാരെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വൊഡാഫോണ്‍ ഐഡിയക്കും ജമ്മു ആന്‍ഡ് കാശ്മീരില്‍ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിലാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്ലിനും, വൊഡാഫോണ്‍ ഐഡിയക്കും വന്‍ തിരിച്ചടി നേരിട്ടത്. ഐസിഐസിഐ സെക്യൂറിറ്റീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം ജമ്മു ആന്‍ഡ് കാശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ഭരണ ഘടനയിലെ 370 വകുപ്പ് നീക്കം ചെയ്ത് സംസ്ഥാനത്തെ രണ്ടാക്കി വിഭജിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. അതേസയം കേന്ദ്ര ഭരണ പ്രദേശമായി മാറിയ ഈ രണ്ട് മേഖലകളില്‍ പുതുതായി അധികാരത്തില്‍ വരുന്ന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാല് മാസത്തോളം ഇന്റര്‍നെറ്റ് സേവനം ജമ്മുകാശ്മീരില്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് നിരവധി ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് എക്കൗണ്ടുകള്‍ നഷ്ടമായിട്ടുണ്ട്. രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള പുകിലാണിത്. ആഗോള നിയമം അനുസരിച്ച് 120 ദിവസം വാട്‌സാപ്പ് ഉപയോഗിക്കാതിരുന്നാല്‍ എക്കൗണ്ട് നഷ്ടപ്പെടും. ആട്ടോമാറ്റിക്കല്‍ ലെവലിലാണ് വാട്‌സാപ്പ് എക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുക. ജമ്മുകാശ്മീരിന് മാത്രമായി വാട്‌സാപ്പ് പ്രത്യേക ഫീച്ചറുകളൊന്നുമില്ല. എക്കൗണ്ടുകള്‍ നഷ്ടപ്പെട്ടതോടെ നിരവധി വാട്‌സാപ്പ് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്.