ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2030 ല്‍ 7 ട്രില്യണ്‍ ആകുമെന്ന് പ്രവചിച്ച് ജര്‍മന്‍ ബാങ്ക്

January 03, 2020 |
|
News

                  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2030 ല്‍ 7 ട്രില്യണ്‍ ആകുമെന്ന് പ്രവചിച്ച് ജര്‍മന്‍ ബാങ്ക്

ദില്ലി: 2030ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7 ട്രില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രവചിച്ച് ജര്‍മന്‍ ബാങ്കായ ഡോയിഷ് ബാങ്ക്. പത്ത് വര്‍ഷത്തിനിടെ ജിഡിപിയില്‍ പത്ത് ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന് ബാങ്കിന്റെ ഇമേജിന്‍ 2030 എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യമാറും. കഴിഞ്ഞ പത്ത് വര്‍ഷത്തിലെ സാമ്പത്തിക മാന്ദ്യം വരുന്ന പത്ത് വര്‍ഷത്തിലുണ്ടാകില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. ഹ്രസ്വകാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുമെങ്കിലും സര്‍ക്കാരിന്റെ നടപടികള്‍ ഭാവിയില്‍ ഗുണകരമാകും.

2019ല്‍ സെപ്തംബറില്‍ കോര്‍പ്പറേര്‌റ് നികുതി കുറച്ചത് തളര്‍ച്ചയെ ഒരു പരിധി വരെ മറികടക്കാന്‍ സഹായിക്കും. വിദേശനിക്ഷേപം കൂടുതലായി എത്തുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഡോയിഷ് ബാങ്ക് വിലയിരുത്തുന്നു. രാജ്യം സാമ്പത്തിക അസ്ഥിരതയില്‍ നട്ടംതിരിയുന്നതിനിടെ ജര്‍മന്‍ ബാങ്ക് നടത്തിയ പ്രവചനങ്ങള്‍ ആളുകള്‍ക്ക് നല്ല പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. അതേസമയം ഇന്ത്യ 2020ല്‍ വളര്‍ച്ചാ അനുമാനം 5% എത്താന്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുമെന്ന് യുഎസ് സാമ്പത്തിക നിരീക്ഷകന്‍ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved