
ഡാവോസ്: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും ഒറ്റക്കക്ഷി ഭരണമാണ് ഗുണം ചെയ്യുകയെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യ സര്‍ക്കാറാണ് രാജ്യത്ത് അധികാരത്തില്‍ വരുന്നതെങ്കില്‍ അത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നാണ് രഘുറാംം രാജന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം നടക്കുന്ന ദാവോസില്‍ വെച്ച് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രഘുറാം രാജന്റെ പ്രസ്താവനയെ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ഗൗരവത്തോടെയാണ് കാണുന്നത്.നരേന്ദ്ര മോദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ സംഘടിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്‍ ഇത്തരമൊരു പ്രസ്താവന ഒരു ദേശീയ മാധ്യമത്തിന് നല്‍കുന്നത്. രാജ്യത്ത് കൂട്ടുകക്ഷി ഭരണം സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന ആശങ്കയാണ് രഘുറാം രാജന്‍ നല്‍കുന്നത്.
അതേ സമയം രഘുറാം രാജന്‍ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളും തള്ളിക്കളഞ്ഞു. എന്നാല്‍ 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ധനമന്ത്രിയാകുമെന്ന വാര്‍ത്തകളെയും പ്രചരണങ്ങളെയും രാഘുറാം രാജന്‍ നിഷേധിച്ചു. അത്തരം വാര്‍ത്തകളെ ഉള്‍ക്കൊള്ളാന്‍ രഘുറാം രാജന്‍ തയ്യാറയതുമില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ രഘുറാം രാജന്‍ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് രഘുറാം രാജന്‍ പറയുന്നു. അത സമയം ഇന്ത്യയില്‍ നികുതി പരിഷ്‌കരണം നടപ്പിലാക്കിയതിനെ രഘുറാം രാജന്‍ പുകഴ്ത്തി പറയുകയും ചെയ്തു.