പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ വളരെ വേഗം തിരിച്ചുവരുന്നു; മൂന്നാം പാദത്തില്‍ വളര്‍ച്ച പോസിറ്റീവ്: ആര്‍ബിഐ

December 24, 2020 |
|
News

                  പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ വളരെ വേഗം തിരിച്ചുവരുന്നു; മൂന്നാം പാദത്തില്‍ വളര്‍ച്ച പോസിറ്റീവ്: ആര്‍ബിഐ

മുംബൈ: കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുളള ധനകാര്യ പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യ വളരെ വേഗം തിരിച്ചുവരവ് നടത്തുകയാണെന്ന് റിസര്‍വ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനം. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വളര്‍ച്ച പോസിറ്റീവ് സോണിലേക്ക് പ്രവേശിക്കുമെന്ന് 'സ്റ്റേറ്റ് ഓഫ് ഇക്കണോമി' എന്ന തലക്കെട്ടോടെയുളള റിസര്‍വ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനം വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉദ്യോഗസ്ഥര്‍ എഴുതിയ ലേഖനത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെടുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചരിത്രപരമായ 23.9 ശതമാനം ചുരുങ്ങിയിരുന്നു. രണ്ടാം പാദത്തിലെ സങ്കോചം 7.5 ശതമാനമായിരുന്നു.

'ജിഡിപി വളര്‍ച്ച സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പോസ്റ്റീവ് നിരക്കിലേക്ക് മാറും ', ലേഖനം അഭിപ്രായപ്പെടുന്നു. ഈ ലേഖനത്തില്‍ പ്രകടിപ്പിച്ച കാഴ്ചപ്പാടുകള്‍ രചയിതാക്കളുടെ അഭിപ്രായമാണെന്നും കേന്ദ്ര ബാങ്കിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്ന സങ്കോചങ്ങള്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിരിക്കുകയാണെന്നും നിലവിലെ മുന്നേറ്റം സമ്പദ്വ്യവസ്ഥ നിലനിര്‍ത്തുകയാണെങ്കില്‍, വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രതീക്ഷിക്കുന്ന ബൗണ്‍സ് അടിസ്ഥാന അനുമാനങ്ങള്‍ക്ക് കീഴില്‍ പോസ്റ്റുചെയ്യുന്നതിനേക്കാള്‍ ശക്തമാകാമെന്നും ലേഖനത്തില്‍ രചയിതാക്കള്‍ പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved