
ന്യൂഡല്‍ഹി: ഇന്ത്യ നടപ്പുവര്‍ഷം മികച്ച നേട്ടം കൊയ്യില്ലെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര മാധ്യമങ്ങളും, സാമ്പത്തിക വിദഗ്ധരും ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളും, യുഎസ് ചൈനാ വ്യാപാര തര്‍ക്കവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. അതേസമയം നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ വളര്‍ച്ചാ നിരക്ക് ഇടിയുമെന്നാണ് റോയിട്ടേഴ്‌സ് വിലയിരുത്തിയിട്ടുള്ളത്. ഇന്ത്യ നടപ്പുവര്‍ഷം 6.8 ശതമാനം വളര്‍ച്ച മാത്രമേ നേടുവെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ളവര്‍ വിലയിരുത്തിയിട്ടുള്ളത്.
അതേസമയം റോയിട്ടേഴ്‌സിന്റെ സര്‍വേ റിപ്പോൊര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത് ഏപ്രില്‍-ജൂണ്‍ വരെയുള്ള കാലയളവില്‍ 5.7 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 40 മുതല്‍ 65 ശതമാനം വരെയുള്ള സാമ്പത്തിക വിദഗ്ധര്‍ പ്രകടിപ്പിച്ചിട്ടുള്ളത് 5.6 ശതമാനാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപി നിരക്കില്‍ ഇടിവുണ്ടാക്കിയതിന്റെ പ്രധാന കാരണം കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ മോശം പ്രകടനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാകുന്നതിന്റെ പ്രധാന കാരണം ഇന്ത്യയുടെ നിക്ഷേപ വളര്‍ച്ചയിലുള്ള ഇടിവും, ദുര്‍പലമായ വിപണന രംഗവുമാണെന്നാണ് വിലയിരുത്തല്‍. അതേസമയം 2018 2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ആകെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കാര്‍ഷിക, നിര്‍മ്മാണ മേഖലയിലെ ഇടിവാണ് ജിഡിപി നിരിക്കിനെ ബാധിക്കുന്നതിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം 2013-2014 കാലയളവില്‍ 6.4 ശതമാനമാണ് ജിഡിപി നിരക്കിലെ വളര്‍ച്ച പ്രകടമായത്.