വെട്ടിച്ചുരുക്കലുകളില്‍ വീഴുന്ന ഇന്ത്യന്‍ തൊഴില്‍മേഖല

January 14, 2020 |
|
News

                  വെട്ടിച്ചുരുക്കലുകളില്‍ വീഴുന്ന ഇന്ത്യന്‍ തൊഴില്‍മേഖല

ബെംഗളുരു:ഇന്ത്യന്‍ തൊഴില്‍മേഖലകളില്‍ ഇത് വെട്ടിച്ചുരുക്കലുകളുടെ കാലമാണെന്ന് പറയേണ്ടി വരും. കാരണം ഐടി മേഖലയില്‍ നിരവധി തസ്തികകള്‍ വെട്ടിച്ചുരുക്കിയെന്ന വാര്‍ത്തകള്‍ പല കമ്പനികളും പുറത്തുവിട്ടിരുന്നു. ഇന്‍ഫോസിസും കോഗ്നിസെന്റുമൊക്കെ തുടങ്ങി വെച്ച ഈ പ്രവണത  ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കാരണം അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കുകയാണ്. കമ്പനിയുടെ ചെലവ് കൂടുന്നത് നിക്ഷേപക താല്‍പ്പര്യം കുറയ്ക്കുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനങ്ങള്‍. ഒയോ ,ഒല,പേടിഎം,ക്വിക്കര്‍,സൊമാറ്റോ ,റിവിഗോ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ലാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 

ഹോട്ടല്‍ ,ഹോസ്പിറ്റാലിറ്റി മേഖലയിലെ ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് ഓയോ ജനുവരിയില്‍ 2000 പേരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയുടെ നഷ്ടം പെരുകുന്നതാണ് നടപടിക്ക് കാരണമെന്നാണ് വിവരം. ഇന്ത്യയിലും ചൈനയിലും ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട് കമ്പനി. ചൈനയില്‍ മാത്രം 12000 പേരില്‍ നിന്ന് അഞ്ച് ശതമാനം പേരെയാണ് വെട്ടിക്കുറയ്ക്കുന്നത്. ഇന്ത്യയില്‍ നിന്ന് 10000 ജോലിക്കാരില്‍ 12 % പേരെയാണ് കമ്പനി വെട്ടിച്ചുരുക്കുന്നത്. അടുത്ത മൂന്നോ നാലോ മാസം കൊണ്ട് 1200 പേരെ ഇന്ത്യന്‍ ഓഫീസുകളില്‍ നിന്ന് പിരിച്ചുവിടും. ഇരുരാജ്യ്ങലിലും ഓയോ കമ്പനി പ്രവര്‍ത്തനങ്ങളില്‍ പുനക്രമീകരണം നടപ്പിലാക്കി ജോലിക്കാരെ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

യാത്രാ സേവന സ്റ്റാര്‍ട്ടപ്പായ  ഒല 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് നല്‍കി വന്ന ആനുകൂല്യങ്ങള്‍ ഇരുപത് ശതമാനം വെട്ടിക്കുറച്ച് 414 കോടിരൂപയാക്കി മാറ്റുകയും എട്ട് ശതമാനം ജീവനക്കാരെ പുറത്താക്കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനി പെടിഎം 5-7 ശതമാനം ജോലിക്കാരെ വെട്ടിക്കുറക്കുകയുണ്ടായി. കഴിഞ്ഞ  വര്‍ഷം സെപ്തംബറില്‍ ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടാപ്പ സൊമാറ്റോ 600 എക്‌സിക്യൂവുകളെയാണ് ഒഴിവാക്കിയത്. റിവിഗോ 70-100 ജോലിക്കാരെയും പുറത്താക്കി. കഴിഞ്ഞ മാസം ക്വിക്കറിലും വെട്ടിനിരത്തില്‍ നടന്നു. ജോലിക്കാരുടെ  എണ്ണം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ആനുകൂല്യവര്‍ധനവിലും വേതനവര്‍ധനവിലും കത്രിക വെക്കാനും ഇവര്‍ മറന്നിട്ടില്ല.

വെറും ഏഴ് മുതല്‍ പത്ത് ശതമാനം വരെയാണ് ഇത്തരം കമ്പനികള്‍ വര്‍ധനവ് നടപ്പിലാക്കിയത്. ബിസിനസ് വിപുലീകരണത്തിലേക്ക് കടക്കാനും കൂടുതല്‍ ബിസിനസുകള്‍ ഏറ്റെടുക്കുന്നതിന്റെയും ഭാഗമായാണ് ചെലവ് കുറയ്ക്കാനും വേണ്ടിയാണ് കമ്പനികളുടെ നടപടികള്‍. സെയില്‍സ്,ഉപഭോക്തൃ പിന്തുണ വിഭാഗത്തില്‍ സാങ്കേതികവിദ്യ നടപ്പാക്കി ആളുകളുടെ എണ്ണം ചുരുക്കാനും ആലോചനയുണ്ട്. ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളെ മാറ്റിനിര്‍ത്തിയാല്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ റീട്ടെയില്‍ മേഖലയിലേക്കും തൊഴില്‍ വെട്ടുചുരുക്കല്‍ വ്യാപിക്കുകയാണ്. കാരണം വാള്‍മാര്‍ട്ട് തങ്ങളുടെ ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിടുകയാണ്. കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്‌സ് അടച്ചിടുന്ന വിധത്തിലേക്കാണ് പുതിയ തീരുമാനങ്ങള്‍. വരും നാളുകളിലും തൊഴില്‍നഷ്ടം ഭീകരമായിരിക്കുമെന്ന് പല ഗവേഷണ ഏജന്‍സികളുടെയും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved