ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇനി യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താം

March 02, 2022 |
|
News

                  ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇനി യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താം

എന്‍എസ്ഇ ഐഎഫ്എസ്‌സി വഴി നാളെ മുതല്‍ യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാനപമാണ് എന്‍എസ്ഇ ഐഎഫ്സി. തെരഞ്ഞെടുത്ത 50 കമ്പനികളുടെ ഓഹരികളിലാണ് എന്‍എസ്ഇ ഐഎഫ്സിയിലൂടെ നിക്ഷേപം നടത്താന്‍ അവസരം.

മാര്‍ച്ച് 3 മുതല്‍ എട്ട് കമ്പനികളുടെ ഓഹരികള്‍ ട്രേഡിംഗിന് ലഭ്യമാകും. ആല്‍ഫബെറ്റ്, ആമസോണ്‍, ടെസ്ല, മെറ്റ, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, നെറ്റ്ഫ്‌ലിക്‌സ്, ആപ്പിള്‍, വാള്‍മാര്‍ട്ട് എന്നിവയാണ് ഈ എട്ട് കമ്പനികള്‍. മറ്റ് കമ്പനികളുടെ ഓഹരി വ്യാപാരം ആരംഭിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍എസ്ഇ ഐഎഫ്സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബ്രോക്കര്‍മാരിലൂടെ നിക്ഷേപം നടത്താവുന്നതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള ലിബറലൈസ്ഡ് റെമിറ്റന്‍സ് സകീമിന് (എല്‍ആര്‍എസ്) കീഴിലാവും ഇടപാടുകള്‍. ഒരു വര്‍ഷം 250,000 യുഎസ് ഡോളര്‍വരെയാണ് നിക്ഷേപിക്കാനാവുക. ഏറ്റവും കുറഞ്ഞത് ഒരു സെന്‍ന്റ് അഥവാ 0.01 യുഎസ് ഡോളറിന്റെ മുതല്‍ ഇടപാടുകള്‍ അനുവദിച്ചിട്ടുണ്ട്. ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയം, വിദേശ ആസ്ഥിയായി ആവും നിക്ഷേപം പരിഗണിക്കുക.ഇടക്കാല നേട്ടങ്ങള്‍ക്ക് സ്ലാബ് റേറ്റിലും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് 20 ശതമാനം നിരക്കിലുമാവും നികുതി.

Related Articles

© 2025 Financial Views. All Rights Reserved