
ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസിന്റെ അഭ്യന്തര ഉത്പ്പാദനത്തിന് വലിയ സംഭാനകള്‍ നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎസിന്റെ ആഭ്യന്തര ഉത്പ്പാദനത്തിലേക്ക് ഇന്ത്യന്‍ ഐടി കമ്പനികള്‍ സംഭാവനയായി നല്‍കിയത് ഏകദേശം 57.2 ബില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യയിലെ ലോക നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളെല്ലാം യുഎസില്‍ വന്‍ തൊഴിലവസരങ്ങളാണ് ഇതിനകം സൃഷ്ടിച്ചിട്ടുള്ളത്. അമേരിക്കയില്‍ ഏകദേശം 175,000 പേര്‍ക്കാണ് ലോക നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ തൊഴില്‍ നല്‍കിയിട്ടുള്ളത്. ഇത് ഇന്ത്യയിലെ കംപ്യൂട്ടര്‍ സിസ്റ്റം ഡിസൈന്‍ വിഭാഗത്തിലെ 8.4 ശതമനാമായാണ് കണക്കാക്കുന്നത്. യുഎസ്-ഇന്ത്യ തമ്മിലുള്ള വാണിജ്യ സഹകരണമാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നത്. യുഎസ്-ഇന്ത്യ വിദേശ നിക്ഷേപ കണക്കുകള്‍ പുറത്തുവിട്ട്ത് യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹരീഷ് വര്‍ധന്‍ ശ്രിംഗ്ലയാണ്.
ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക ഇടപടെലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സദമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വളര്‍ച്ചയാണ് ഇന്ത്യന്‍ ഐടികമ്പനികള്‍ നിലവില്‍ നല്‍കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയ കക്ഷി നിക്ഷേപം 60 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപം 45 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്.