ഇന്ത്യയിലെ നിയമന പ്രവര്‍ത്തനങ്ങളില്‍ വര്‍ധനയെന്ന് നൗക്കരി ജോബ്‌സ്

September 09, 2021 |
|
News

                  ഇന്ത്യയിലെ നിയമന പ്രവര്‍ത്തനങ്ങളില്‍ വര്‍ധനയെന്ന് നൗക്കരി ജോബ്‌സ്

ഇന്ത്യയില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ വര്‍ധനയുളളതായി നൗക്കരി ജോബ്‌സ്പീക്കിന്റെ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴില്‍ രംഗത്തെ നിയമന പ്രവര്‍ത്തനങ്ങളില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 89 ശതമാനം വളര്‍ച്ചയുണ്ടായി. നൗക്കരി ജോബ്‌സ്പീക്കിന്റെ കണക്കനുസരിച്ച്, നിയമന സൂചിക കഴിഞ്ഞ മാസം 2673 ആയിരുന്നു, ഇത് 2019 ഓഗസ്റ്റിലെ പ്രീ പാന്‍ഡെമിക് ലെവലിനെക്കാള്‍ 24 ശതമാനം കൂടുതലാണ്.  

ഐടി മേഖലയിലെ കമ്പനികളാണ് നിയമനത്തിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്, 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 2021 ഓഗസ്റ്റില്‍ 79 ശതമാനം വളര്‍ച്ച ഈ മേഖലയിലുണ്ടായി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതും ഐടി വ്യവസായ മേഖലയാണ്. വിദ്യാഭ്യാസ മേഖലയിലെ തൊഴിലവസരങ്ങളിലും ശക്തമായ വീണ്ടെടുക്കല്‍ രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് (15%), ടെലികോം (13%), മെഡിക്കല്‍ / ഹെല്‍ത്ത് കെയര്‍ (8%), ഫാര്‍മ / ബയോടെക് (7%), ഇന്‍ഷുറന്‍സ് (6%), ബിഎഫ്എസ്‌ഐ (5) എന്നിവയാണ് മുന്നേറ്റം രേഖപ്പെടുത്തിയ മറ്റ് തൊഴില്‍ മേഖലകള്‍.

ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി രംഗത്ത് ഇപ്പോഴും പ്രതിസന്ധി ശക്തമാണെന്നതിന്റെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളത്. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മേഖല ഇപ്പോഴും 53 ശതമാനം താഴ്ന്ന നിലവാരത്തിലാണ്. 2019 നെ അപേക്ഷിച്ച് ജനുവരി-മെയ് കാലയളവിലെ കണക്കുകള്‍ ഇപ്പോഴും പിന്നിലാണ്, പോസിറ്റീവ് വളര്‍ച്ചാ പ്രവണത 2021 ജൂണില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

പ്രധാന വ്യവസായങ്ങള്‍ വീണ്ടെടുക്കലിന്റെ പാതയിലേക്ക് പോകുമ്പോള്‍, തൊഴില്‍ വിപണിയിലും മുന്നേറ്റം പ്രകടമാണ്. എച്ച്ആര്‍ / അഡ്മിന്‍, ഐടി-സോഫ്‌റ്റ്വെയര്‍ റോളുകള്‍ക്കുള്ള നിയമനം ഓഗസ്റ്റില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നു. 8-12 വര്‍ഷത്തെ പരിചയമുള്ള മുതിര്‍ന്ന പ്രൊഫഷണലുകളുടെ ആവശ്യം കഴിഞ്ഞ മാസം പരമാവധി 110 ശതമാനം വര്‍ദ്ധിച്ചു. മറ്റ് അനുഭവ ബാന്‍ഡുകളായ 0-3 വര്‍ഷം (79%), 47 വര്‍ഷം (91%), 13 വര്‍ഷത്തില്‍ കൂടുതല്‍ (65%) എന്നിവയും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വളര്‍ച്ച നിരക്ക് രേഖപ്പെടുത്തി.

ഐടി ഹബുകളായ ബെംഗളൂരു (66%), ഹൈദരാബാദ് (61%), പൂനെ (54%), ചെന്നൈ (30%) എന്നിവടങ്ങള്‍ നിയമന നിലയില്‍ മുന്നില്‍ നില്‍ക്കുന്നു. 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറ് മെട്രോകളില്‍ നിയമനം പ്രവര്‍ത്തനങ്ങളില്‍ 39 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവയുടെ വീണ്ടെടുക്കല്‍ യഥാക്രമം 16%, 4% വരെ വര്‍ധിച്ചു. അഹമ്മദാബാദ് (27%), ചണ്ഡീഗഡ് (23%) എന്നിവ നേതൃത്വം നല്‍കുന്ന ടയര്‍ -2 നഗരങ്ങള്‍ ക്രമേണ വീണ്ടെടുക്കല്‍ പാതയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read more topics: # നൗക്കരി, # Noukari,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved