കൊറോണ ഇന്ത്യയിലെ മധ്യവര്‍ഗത്തെ ഏറ്റവും മോശമായി ബാധിച്ചു; 32 ദശലക്ഷം ആളുകള്‍ സാമ്പത്തിക ദുരിതത്തില്‍

March 20, 2021 |
|
News

                  കൊറോണ ഇന്ത്യയിലെ മധ്യവര്‍ഗത്തെ ഏറ്റവും മോശമായി ബാധിച്ചു;  32 ദശലക്ഷം ആളുകള്‍ സാമ്പത്തിക ദുരിതത്തില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലെ മധ്യവര്‍ഗത്തെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും വരുത്തിയ സാമ്പത്തിക ദുരിതങ്ങള്‍ 32 ദശലക്ഷം ഇന്ത്യക്കാരെ മധ്യവര്‍ഗത്തില്‍ നിന്നും പുറത്താക്കിയെന്നാണ് യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ മധ്യവര്‍ഗം ഉണ്ടാക്കിയെടുത്ത സാമ്പത്തിക നേട്ടങ്ങള്‍ മഹാമാരി ഇല്ലാതാക്കിയെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് വ്യാപനവും പിന്നാലെയുണ്ടായ തൊഴില്‍ നഷ്ടവും ദശലക്ഷക്കണക്കിന് മധ്യവര്‍ഗ്ഗ ജനങ്ങളെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടു. ലോകബാങ്ക് ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, ചൈനയെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മധ്യ-വരുമാന ശ്രേണിയിലുള്ളവരുടെ എണ്ണം 10 ദശലക്ഷം മാത്രമാണെന്നും 2020 ല്‍ ദാരിദ്ര്യനിലവാരം മാറ്റമില്ലാതെ തുടരുന്നുവെന്നും പറയുന്നു. ലോകബാങ്ക് ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, ഇന്ത്യയെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണ് ചൈനയെന്നാണ് പറയുന്നത്. മധ്യ-വരുമാന ശ്രേണിയിലുള്ളവരുടെ എണ്ണം 10 ദശലക്ഷം മാത്രമാണെന്നും 2020 ല്‍ ദാരിദ്ര്യനിലവാരം മാറ്റമില്ലാതെ തുടരുന്നുവെന്നും പറയുന്നു.

കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ മധ്യവര്‍ഗത്തിലേക്ക് എത്തിച്ചേരാവുന്ന ഇന്ത്യക്കാരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്താവുന്ന സഖ്യയില്‍ 32 ദശലക്ഷത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നും 2020 ല്‍ ആഗോള മധ്യവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരുടെ എണ്ണം 99 ദശലക്ഷമായിരുന്നു. ഒരു ദിവസം 10 മുതല്‍ 20 ഡോളര്‍ വരെ വരുമാനമുള്ളവരാണ് മധ്യവര്‍ഗ വിഭാഗത്തില്‍ വരുന്നത്.

കൊവിഡ് കാലഘട്ടത്തില്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തില്‍ വലിയ കുറവും ചൈനയേക്കാള്‍ വ്യക്തികളുടെ ദരിദ്ര സാഹചര്യം കുത്തനെ ഉയരുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. ഏകദേശം 57 ദശലക്ഷം ആളുകളെയാണ് 2011 നും 2019 നും ഇടയില്‍ ഇടത്തരം വരുമാന വിഭാഗമായി ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. 2020 ല്‍ യഥാക്രമം 5.8 ശതമാനവും 5.9 ശതമാനവുമാണ് ഇന്ത്യയുടേയും ചൈനയുടെ ജിഡിപി വളര്‍ച്ചാ നിരക്കെന്നായിരുന്നു പ്രവചിച്ചിരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved